25.9 C
Iritty, IN
June 26, 2024
  • Home
  • kannur
  • കണ്ണൂരിന്റെ ഗതാഗത കുരുക്കഴിക്കല്‍ ലക്ഷ്യ പദ്ധതിയായി നടപ്പിലാക്കും: മന്ത്രി മുഹമ്മദ് റിയാസ്
kannur

കണ്ണൂരിന്റെ ഗതാഗത കുരുക്കഴിക്കല്‍ ലക്ഷ്യ പദ്ധതിയായി നടപ്പിലാക്കും: മന്ത്രി മുഹമ്മദ് റിയാസ്

ക​ണ്ണൂ​ര്‍: ഉ​ത്ത​രമ​ല​ബാ​റി​ന്‍റെ വി​ക​സ​ന​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​യി നി​ല്‍​ക്കു​ന്ന ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ​യും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ജി​ല്ല​യി​ലെ പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ചുചേ​ര്‍​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ല്‍ പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ​ടു​ത്താ​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ണ്ണൂ​ര്‍ ന​ഗ​രം. ഇ​ത് ക​ണ്ണൂ​രി​ന്‍റെ മാ​ത്ര​മ​ല്ല, വ​ട​ക്കേമ​ല​ബാ​റി​ന്‍റെ ത​ന്നെ വി​ക​സ​ന​ത്തി​നു​ള്ള പ്ര​ധാ​ന ത​ട​സ​മാ​കു​ന്നു​ണ്ട്. ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ക​യെ​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ല​ക്ഷ്യ​പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ സി​റ്റി റോ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് പ​ദ്ധ​തി, മേ​ലെചൊ​വ്വ അ​ണ്ട​ര്‍ പാ​സ്, ക​ണ്ണൂ​ര്‍ ഫ്‌​ളൈ​ഓ​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​തീ​വ പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ല്‍​കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യും അ​നു​വ​ദി​ക്കി​ല്ല. അ​തി​നു​ള്ള ത​ട​സ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​നു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കും. ഭൂ​രി​പ​ക്ഷം ജീ​വ​ന​ക്കാ​രും ആ​ത്മ​സ​മ​ര്‍​പ്പ​ണ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രാ​ണ്. എ​ന്നാ​ല്‍ ചെ​റു ന്യൂ​ന​പ​ക്ഷം സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​ക​യാ​ണ്. അ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഓ​ണ്‍​ലൈ​നാ​യി നട​ന്ന യോ​ഗ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും എം​എ​ല്‍​എ​മാ​ര്‍ ഉ​ന്ന​യി​ച്ചു. വി​മാ​ന​ത്താ​വ​ള റോ​ഡു​ക​ള്‍, മ​ല​യോ​ര ഹൈ​വേ, കെ​എ​സ്ടി​പി റോ​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം, ഇ​വ​യ്ക്കാ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ തു​ട​ങ്ങി​യ നി​ല​വി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ന​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചു.
ത​ദ്ദേ​ശസ്ഥാ​പ​ന റോ​ഡു​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍, പു​തി​യ പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം, റോ​ഡു​ക​ളു​ടെ വി​ക​സ​നം, ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല​യി​ലെ വി​ക​സ​നസാ​ധ്യ​ത​ക​ള്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും യോ​ഗം ച​ര്‍​ച്ച ചെ​യ്തു. യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ക്ക​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍​ക്കു​ള്ള അ​ടി​യ​ന്ത​ര പ​രി​ഹാ​ര നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം താ​മ​സി​യാ​തെ ചേ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍, കെ.​പി. മോ​ഹ​ന​ന്‍, കെ.​വി. സു​മേ​ഷ്, സ​ണ്ണി ജോ​സ​ഫ്, സ​ജീ​വ് ജോ​സ​ഫ്, എം. ​വി​ജി​ന്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ലം പ്ര​തി​നി​ധി പി. ​ബാ​ല​ന്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി മ​ധു​സൂ​ദ​ന​ന്‍, കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ​യു​ടെ പ്ര​തി​നി​ധി പി. ​പു​രു​ഷോ​ത്ത​മ​ന്‍, ജി​ല്ലാ ക​ള​ക്‌ട​ര്‍ ടി.​വി. സു​ഭാ​ഷ്, കേ​ര​ള റോ​ഡ്സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ എം​ഡി ജാ​ഫ​ര്‍ മാ​ലി​ക്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നി​യ​ര്‍​മാ​രാ​യ വി​ശ്വ​പ്ര​കാ​ശ്, പി.​കെ. മി​നി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
മേ​ലെ ചൊ​വ്വ അ​ണ്ട​ര്‍ പാ​സ്, ക​ണ്ണൂ​ര്‍ ഫ്ളൈ​ഓ​വ​ര്‍ പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ള്‍, പു​തി​യ​തെ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ന്ത്രി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

Related posts

ഇ​ന്ന് 48 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍

Aswathi Kottiyoor

അ​ക്വേ​റി​യം ശ​രീ​ര​ത്തി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ് അ​ഞ്ച് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം.

Aswathi Kottiyoor

കണ്ണൂരിൽ മാവോയിസ്റ്റ്‌ നേതാവ്‌ പിടിയിൽ.

Aswathi Kottiyoor
WordPress Image Lightbox