24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് മടുത്തു
kannur

ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് മടുത്തു

ക​ണ്ണൂ​ർ: പ​ഠ​ന​ത്തി​ല്‍ പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ള്‍ വ​ലി​യ പ്ര​ശ്‌​നം സൃ​ഷ്ടി​ക്കു​ന്ന​താ​യി ക​ണ്ണൂ​ര്‍ ഡ​യ​റ്റി​ന്‍റെ പ​ഠ​നം. ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ളു​ടെ വേ​ഗ​ത​യും ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഷ​യും ര​ക്ഷി​താ​ക്ക​ളു​ടെ പി​ന്തു​ണ​യി​ല്ലാ​ത്ത​തു​മാ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്ന് പ​ഠ​ന​സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ത്ത 30 ശ​ത​മാ​നം പേ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​വി​ഡ് കാ​ല​ത്തെ ഡി​ജി​റ്റ​ല്‍ വി​ദ്യാ​ല​യ​ത്തെ​ക്കു​റി​ച്ച് ഡ​യ​റ്റ് ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍. ഈ ​പ​ഠ​ന​റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ക്കാ​ദ​മി​ക് പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി എ​ന്ന​നി​ല​യി​ലാ​ണ് ര​ക്ഷി​താ​ക്ക​ള്‍​ക്കാ​യി വീ​ടാ​ണ് വി​ദ്യാ​ല​യം 2.0 എ​ന്ന​പേ​രി​ല്‍ പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ള്‍ ഡ​യ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍​ക്ക് പ്ര​ത്യേ​ക ചോ​ദ്യാ​വ​ലി​ക​ള്‍ ന​ല്‍​കി​കൊ​ണ്ടാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. ഡി​ജി​റ്റ​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ല്‍ കു​ട്ടി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന യ​ഥാ​ർ​ഥ പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ചോ​ദ്യാ​വ​ലി​യി​ല്‍ ഊ​ന്ന​ല്‍ ന​ല്‍​കി​യ​ത്.സ്‌​കൂ​ളു​ക​ള്‍ എ​ത്ര​യും​പെ​ട്ടെ​ന്ന് തു​റ​ക്കാ​നാ​ണ് ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പ​ഠ​ന​ത്തി​ല്‍ പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കും ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കും ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലു​ള്ള കു​ട്ടി​ക​ള്‍​ക്കും ഡി​ജി​റ്റ​ല്‍ പ​ഠ​ന​രീ​തി വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​വ​ര്‍​ക്ക് കൃ​ത്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളോ പി​ന്തു​ണ​യോ ന​ല്‍​കാ​ന്‍ ക​ഴി​യു​ന്നി​ല്ല. ര​ക്ഷി​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ല്‍ സ​മ്മ​ര്‍​ദ​മു​ണ്ടാ​ക്കു​ന്ന​താ​യി19 ശ​ത​മാ​നം കു​ട്ടി​ക​ള്‍ സ​ര്‍​വേ​യി​ല്‍ വ്യ​ക്ത​മാ​ക്കി.
ഡി​ജി​റ്റ​ല്‍ സൗ​ക​ര്യം ഉ​ണ്ടാ​യി​ട്ടും ക്ലാ​സു​ക​ള്‍ കാ​ണാ​ത്ത 12 ശ​ത​മാ​നം കു​ട്ടി​ക​ളു​ണ്ട്. മു​ഴു​വ​ന്‍ ക്ലാ​സു​ക​ളും ക​ണ്ട​ത് 60 ശ​ത​മാ​നം കു​ട്ടി​ക​ളാ​ണ്. വീ​ടു​ക​ളി​ല്‍ പ​ഠ​ന​കാ​ര്യ​ത്തി​ല്‍ അ​ച്ഛ​ന്‍​മാ​രു​ടെ പി​ന്തു​ണ​യി​ല്ലാ​ത്ത​തും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
കു​ട്ടി​ക​ളു​ടെ മൊ​ബൈ​ല്‍ ഉ​പ​യോ​ഗം കൂ​ടി​യ​താ​യും പ​ഠ​ന​ത്തി​ല്‍ താ​ത്പ​ര്യം കു​റ​ഞ്ഞ് അ​ല​സ​ത​യേ​റി​യ​താ​യും ര​ക്ഷി​താ​ക്ക​ള്‍ വി​ല​യി​രു​ത്തു​ന്നു. പ​രീ​ക്ഷ ന​ട​ത്തി കു​ട്ടി​ക​ളു​ടെ പ​ഠ​ന​മി​ക​വ് വി​ല​യി​രു​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന് അ​ധ്യാ​പ​ക​രും വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ല്‍ കു​ട്ടി​ക​ളും ത​ങ്ങ​ളു​ടെ അ​ധ്യാ​പ​ക​ര്‍ ത​ന്നെ ക്ലാ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. നെ​റ്റ്‌​വ​ര്‍​ക്ക് ല​ഭ്യ​ത​ക്കു​റ​വ് വ​ലി​യ പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​ന്ന​താ​യി 81 ശ​ത​മാ​നം ര​ക്ഷി​താ​ക്ക​ളും പ​റ​യു​ന്നു.
ഓ​ണ്‍​ലൈ​ന്‍ ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​യി​ട്ടു​ണ്ട്. അ​ധ്യാ​പ​ക​ര്‍ മി​ക​ച്ച പി​ന്തു​ണ ന​ല്‍​കു​ന്നു​ണ്ടെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ വി​ല​യി​രു​ത്തി. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്ക് കൂ​ടു​ത​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. ക​ണ്ടെ​ത്തി​യ പൊ​തു​പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി പ​രി​ഹാ​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രൂ​പം ന​ല്‍​കും. അ​ധ്യാ​പ​ക​രു​ടെ ഇ​ട​പെ​ട​ലും പി​ന്തു​ണ​യും കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ക​ണ്ണൂ​ര്‍ ഡ​യ​റ്റി​ലെ സീ​നി​യ​ര്‍ ല​ക്ച​റ​ര്‍​മാ​രാ​യ ഡോ. ​കെ.​പി. ഗോ​പി​നാ​ഥ​ന്‍, ഡോ. ​കെ.​പി. രാ​ജേ​ഷ്, ല​ക്ച​റ​ര്‍ കെ. ​ബീ​ന എ​ന്നി​വ​രാ​ണ് പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.
പ​ഠ​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ര്‍​വ​ഹി​ച്ചു. ക​ണ്ണൂ​ര്‍ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌​ട​ര്‍ മ​നോ​ജ് മ​ണി​യൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ്റ് സീ​നി​യ​ര്‍ ല​ക്ച​റ​ര്‍ ഡോ. ​കെ.​പി. ഗോ​പി​നാ​ഥ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

Related posts

‘ഹ​രി​ത​പാ​ത രാ​ജ​പാ​ത’തു​ട​ങ്ങി

Aswathi Kottiyoor

വന്യജീവി സങ്കേതങ്ങളിൽ വാർഷിക പക്ഷി സർവ്വേ ആരംഭിച്ചു

Aswathi Kottiyoor

എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ലൈ​ബ്ര​റി പ​ദ്ധ​തി​യു​മാ​യി കൗ​ണ്‍​സി​ല്‍

Aswathi Kottiyoor
WordPress Image Lightbox