24 C
Iritty, IN
July 26, 2024
  • Home
  • Iritty
  • ഉറപ്പാണ് നെറ്റ്‌വർക്ക് പദ്ധതി – കൈത്താങ്ങുമായി ഇരിട്ടി പോലീസ്
Iritty

ഉറപ്പാണ് നെറ്റ്‌വർക്ക് പദ്ധതി – കൈത്താങ്ങുമായി ഇരിട്ടി പോലീസ്

ഇരിട്ടി: ഒാൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത ആദിവാസി വിദ്യാർത്ഥികളെ സഹായിക്കാൻ ഡോക്ടർ വി. ശിവദാസൻ എം പിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഉറപ്പാണ് നെറ്റ് വർക്ക് പദ്ധതിയിലേക്ക് ഇരിട്ടി പോലീസ് സ്മാർട്ട് ഫോണുകളും ടാബുകളും കൈമാറി. പേരാവൂർ നിയോജകമണ്ഡലത്തിലെ ആദിവാസി കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഇല്ലാത്തത് മൂലം പഠനം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് വി.ശിവദാസൻ എം.പി ഉറപ്പാണ് നെറ്റ് വർക്ക് പദ്ധതി നടപ്പിലാക്കുന്നത്. പ്രയാസം അനുഭവിക്കുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പഠനപ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിന് ആദ്യഘട്ടമെന്ന നിലയിൽ സ്മാർട്ട്‌ ഫോണുകളും ടാബുകളും ടി.വിയുമാന് വിതരണം ചെയ്യുക . പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഇരിട്ടി പോലീസ് 14 സ്്മാർട്ട് ഫോണുകളും രണ്ട് ടാബുകളുമാണ് ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് അബ്രഹാം ഡോ.വി.ശിവദാസൻ എം പിക്ക് കൈമാറിയത് . ഡി വൈ എസ് പി ഓഫീസിൽ നടന്ന ചടങ്ങിൽ പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം പി.പി. കുഞ്ഞൂഞ്ഞ്, സി ഐമാരായ അബ്ദുൾ മുനീർ, അബ്ദുൾ റഷീദ്, ആഗസ്റ്റിൻ, ഇരിട്ടി എസ് ഐ രാജേഷ് എന്നിവർ സംബന്ധിച്ചു

Related posts

കുടിവെള്ള സൗകര്യം ഏർപ്പെടുത്തി

Aswathi Kottiyoor

ആറളം ഫാമിൽ 22 കോടിയുടെ ആനമതിൽ നിർമ്മിക്കും

Aswathi Kottiyoor

കീഴൂർ ആക്കപ്പറമ്പ് കോളനിയിൽ വിജിലൻസ് സ്‌പെഷ്യൽ ജഡ്ജിയുടെ നേതൃത്വത്തിൽ സന്ദർശനം

Aswathi Kottiyoor
WordPress Image Lightbox