കണ്ണൂർ: 2020 ലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡിൽ ജില്ലയ്ക്കു നേട്ടം. ജില്ല, സബ്ജില്ല, കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നീ വിഭാഗങ്ങളായാണ് മന്ത്രി കെ.കെ. ശൈലജ അവാര്‍ഡ് പ്രഖ്യാപിച്ചത്.
മികച്ച ജില്ലാതല ആശുപത്രികളില്‍ 92.7 ശതമാനം മാര്‍ക്കോടെ കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് വിമണ്‍ ആൻഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 20 ലക്ഷം രൂപയാണ് അവാര്‍ഡ് തുക.
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളെ മൂന്ന് ക്ലസ്റ്ററായി തിരിച്ചാണ് അവാര്‍ഡ് നല്‍കിയത്. തേര്‍ഡ് ക്ലസ്റ്ററില്‍ മട്ടന്നൂര്‍ പൊറോറ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ രണ്ടാം സ്ഥാനം (ഒന്നര ലക്ഷം രൂപ) നേടി.
70 ശതമാനത്തിന് മുകളിലുള്ള 13 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ക്ക് ലഭിക്കുന്ന 50,000 രൂപ വീതമുള്ള കമന്‍ഡേഷന്‍ അവാര്‍ഡ് തുകയ്ക്കു ജില്ലയിലെ കൊളശേരി, കൂവോട് എന്നീ സെന്ററുകള്‍ അര്‍ഹരായി.പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് രണ്ട് ലക്ഷം രൂപ വീതവും ജില്ലയില്‍ തന്നെ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000 രൂപ വീതവും അവാര്‍ഡ് തുകയാണ് ലഭിക്കുക. ഇതില്‍ ജില്ലയിലെ മാട്ടൂല്‍ (97.5%),മലപ്പട്ടം (88.6%), വളപട്ടണം(88.1%) എന്നീ കുടുംബരോഗ്യ കേന്ദ്രങ്ങളാണ് അവാര്‍ഡിന് അര്‍ഹരായത്.
previous post