പേരാവൂർ: മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ ഡി.സി.സി.പ്രസിഡണ്ടും ഐ.എൻ.ടി.യു.സി.ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.സുരേന്ദ്രേൻ്റെ ഒന്നാം ചരമവാർഷിത്തോട് അനുബന്ധിച്ച് അനുസ്മരണ യോഗം ചേർന്നത്.അനുസ്മരണ യോഗവും
നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ഡി.സി.സി.ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾക്കുള്ള പഠനോപക രണങ്ങൾ ബൂത്ത് പ്രസിഡണ്ട് ജോണി ചിറമ്മൽ, വീ.കെ.രവീന്ദ്രൻ എന്നിവർ വിതരണം ചെയ്തു. സി.ജെ. മാത്യു., തോമസ് പാറയ്ക്കൽ, ബെന്നി ചിറമ്മൽ ,ജോയി മഞ്ഞള്ളിയിൽ,ഷിബു പുതുശ്ശേരി, മാത്യു കൊട്ടം ച്ചുരം, മാത്യു പറമ്പൻ, ജോഷി മുല്ലൂക്കുന്നേൽ, ഷിബു പ്ലാശനാൽ തുടങ്ങിയവർ സംസാരിച്ചു