24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • പ്രതിദിന കോവിഡ് കേസുകളില്‍ കേരളം മുന്നില്‍
Kerala

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം മുന്നില്‍

രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികളുള്ള സംസ്ഥാനമായി വീണ്ടും കേരളം. ഇന്നലെ പ്രതിദിന കേസുകള്‍ പതിനായിരം കടന്നത് കേരളത്തില്‍ മാത്രമാണ്. 10.22 ആണ് ഇന്നലെ കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രണ്ട് ദിവസമായി ടി.പി.ആര്‍ മാറ്റമില്ലാതെ തുടരുകയാണ്. ടി.പി.ആറും ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ കുത്തനെ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇന്നലത്തെ കണക്കില്‍ ഗോവയും മേഘാലയയുമാണ് തൊട്ടുപിന്നില്‍. എന്നാല്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയും കര്‍ണാടകവുമാണ് മുന്നില്‍. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായ പ്രതിരോധമൊരുക്കി വ്യാപനം പിടിച്ചു നിര്‍ത്താനായതിനാലാണ് പ്രതിദിന കേസുകളുടെ എണ്ണം താഴേക്ക് വരുന്നതിന്റെ വേഗം സംസ്ഥാനത്ത് കുറഞ്ഞിരിക്കുന്നതെന്ന് ആരോഗ്യവിദഗ്ദര്‍ വിശദീകരിക്കുന്നു. വ്യാപനം പാരമ്യത്തിലെത്തുന്നത് വൈകിച്ചതിന്റെ പ്രതിഫലനമാണ് ഇപ്പോഴുള്ളതെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട്ടില്‍ ഇന്നലെ 8,183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 8,912 പേര്‍ക്കും കര്‍ണാടകയില്‍ 5,815 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 5,674 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,486 പേര്‍ക്കും ഒഡീഷയില്‍ 3,427 പേര്‍ക്കും ആസാമില്‍ 3,571 പേര്‍ക്കും തെലുങ്കാനയില്‍ 1,362 പേര്‍ക്കും ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികളാണുള്ളത്.

Related posts

ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് 175 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കും

Aswathi Kottiyoor

രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വീ​സി​നു​ള്ള നി​രോ​ധ​നം നീ​ട്ടി

Aswathi Kottiyoor
WordPress Image Lightbox