27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • വി​ശ​പ്പു​ര​ഹി​ത​കേ​ര​ളം ; ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ ആ​ദ്യ​ത്തെജ​ന​കീ​യ ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു
kannur

വി​ശ​പ്പു​ര​ഹി​ത​കേ​ര​ളം ; ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ ആ​ദ്യ​ത്തെജ​ന​കീ​യ ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

ക​ണ്ണൂ​ര്‍: വി​ശ​പ്പു​ര​ഹി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ ആ​ദ്യ​ത്തെ ജ​ന​കീ​യ ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ല്‍ കു​ടും​ബ​ശ്രീ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പ​ള്ളി​പൊ​യി​ല്‍ ഡി​വി​ഷ​നി​ല്‍ കാ​പ്പാ​ട് സി​പി സ്റ്റോ​റി​ന് സ​മീ​പ​ത്താ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ ആ​ദ്യ​ത്തെ ജ​ന​കീ​യ ഹോ​ട്ട​ല്‍ തു​റ​ന്ന​ത്. ജ​ന​കീ​യ ഹോ​ട്ട​ൽ തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വാ​ഗ്വാ​ദ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. ഇ​തി​നി​യി‌​ട​യി​ലാ​ണ് ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.
ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍ നി​ർ​വ​ഹി​ച്ചു. 20 രൂ​പ​യ്ക്ക് വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഉ​ച്ച​യൂ​ണാ​ണ് പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. പാ​ര്‍​സ​ലാ​യി വേ​ണ​മെ​ന്നു​ള്ള​വ​ര്‍ അ​ഞ്ച് രൂ​പ അ​ധി​കം ന​ല്‍​ക​ണം. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ ബീ​ന, റം​ല​ത്ത്, ഗീ​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷ​മീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​പ്യൂ​ട്ടി മേ​യ​ര്‍ കെ. ​ഷ​ബീ​ന ആ​ദ്യ​ത്തെ ഭ​ക്ഷ​ണ​വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മി​നി അ​നി​ല്‍​കു​മാ​ര്‍, വി.​കെ. ശ്രീ​ല​ത, കു​ടും​ബ​ശ്രീ സി​ഡി​എ​സ് അം​ഗ​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ക​ട്ടേ​രി നാ​രാ​യ​ണ​ന്‍, മു​ന്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പ്ര​കാ​ശ​ന്‍, ധ​നേ​ഷ് ബാ​ബു, ടി.​പി. ഹ​രീ​ഷ്, പ്ര​ദീ​പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ തു​ട​ങ്ങു​ന്ന ര​ണ്ടാ​മ​ത്തെ ജ​ന​കീ​യ ഹോ​ട്ട​ല്‍ സി​റ്റി മേ​ഖ​ല​യി​ല്‍ മ​ര​ക്കാ​ര്‍​ക​ണ്ടി​യി​ലും മൂ​ന്നാ​മ​ത്തെ ഹോ​ട്ട​ല്‍ സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ലും താ​മ​സി​യാ​തെ തു​ട​ങ്ങു​മെ​ന്ന് മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ല​ഭ്യ​മാ​യാ​ല്‍ കൂ​ടു​ത​ല്‍ ജ​ന​കീ​യ ഹോ​ട്ട​ല്‍ തു​ട​ങ്ങു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ യാ​തൊ​രു​പ​ക്ഷ​പാ​ത​വും കാ​ണി​ക്കി​ല്ലെ​ന്നും ജ​ന​കീ​യ ഹോ​ട്ട​ല്‍ സം​രം​ഭ​ത്തി​നാ​യി പു​തി​യ അ​പേ​ക്ഷ​ക​ള്‍ വ​ന്നാ​ല്‍ പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്ത​ണം: മ​ന്ത്രി

Aswathi Kottiyoor

നെ​ഹ​ർ കോ​ള​ജ് മ​ർ​ദ​നം; ആ​റ് സീ​നി​യ​ര്‍ വി​ദ്യാ​ർ​ഥി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

Aswathi Kottiyoor

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ കരാട്ടെ ക്ലാസ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox