23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ദാ​ല​ത്ത് ഇ​ന്ന്
kannur

ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ദാ​ല​ത്ത് ഇ​ന്ന്

ക​ണ്ണൂ​ര്‍: കോ​വി​ഡ് വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള പ​രാ​തി​ക​ള്‍ നേ​രി​ല്‍ കേ​ള്‍​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് ഇ​ന്ന് രാ​വി​ലെ 10ന് ​ഓ​ണ്‍​ലൈ​ന്‍ അ​ദാ​ല​ത്ത് ന​ട​ത്തും. കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍, വെ​ബ്സൈ​റ്റി​ല്‍ വാ​ക്സി​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍, കോ​വി​ഡ് കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ തു​ട​ങ്ങി വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ക​ള​ക്ട​റു​മാ​യി സം​സാ​രി​ക്കാം. പ​രാ​തി​ക​ള്‍ അ​റി​യി​ക്കു​ന്ന​തി​നോ​ടൊ​പ്പം ജി​ല്ല​യി​ല്‍ വാ​ക്സി​നേ​ഷ​ന്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​നും അ​വ​സ​രം ല​ഭി​ക്കും.
അ​ദാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കും. ക​ള​ക്ട​ര്‍ ക​ണ്ണൂ​ര്‍ എ​ന്ന പേ​ജി​ല്‍ ഫേ​സ്ബു​ക്ക് ലൈ​വാ​യാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തു​ക. പ​രി​പാ​ടി ക​ണ്ണൂ​ര്‍ വി​ഷ​ന്‍ ചാ​ന​ല്‍ ത​ത്‌​സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് 9061004029 എ​ന്ന ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ച് പ്ര​ശ്‌​ന​ങ്ങ​ള്‍ ജി​ല്ലാ ക​ല​ക്ട​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്താം.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യ വി​ഭാ​ഗം), ഡി​പി​എം ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സൂം ​വ​ഴി അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

Related posts

കണ്ണൂരിൽ വീടിന്റെ മച്ച് തകർന്നുവീണ് സ്ത്രീ മരിച്ചു.

Aswathi Kottiyoor

മുദ്രാവാക്യവുമായി ജനകീയ കമ്മിറ്റി

Aswathi Kottiyoor

ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്; കൂ​പ്പ​ണ്‍ വി​ത​ര​ണം തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox