കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 125 കോടിയുടെ ഭരണാനുമതി നൽകിയതായി മന്ത്രി വീണ ജോർജ് അറിയിച്ചു. കല്യാശേരി എംഎഎൽഎ എം. വിജിനിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. ട്രോമാ കെയറിന് മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. ഇതിൽ ട്രോമ കെയർ ഫേസ് ഒന്നിന് കിഫ്ബിയിൽ നിന്നും ധനകാര്യ അനുമതി ലഭിച്ച് ടെൻഡർ നടപടികൾ നടന്നു വരുന്നു. രണ്ട് മുന്ന് ഘട്ടങ്ങൾക്ക് അന്തിമ ധനകാര്യ അനുമതി ലഭിക്കേണ്ടതുണ്ട്.
മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതിനു ശേഷം യന്ത്രോപകരണങ്ങൾ, മറ്റ് സൗകര്യവികസങ്ങൾക്കും ഫണ്ട് അനുവദിച്ചു. മെഡിക്കൽ കോളജിൽ നിലവിലുണ്ടായിരുന്ന ജീവനക്കാരെ നിലനിർത്തുന്നതിന്റെ ഭാഗമായി 1430 അധ്യാപക-അനധ്യാപക തസ്തികൾ സൃഷ്ട്ടിച്ചിട്ടുണ്ട്. കൂടാതെ ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് 100 അധ്യാപക തസ്തികകളും 11 അനധ്യാപക തസ്തികകളും (മിനിസ്റ്റിരിയൽ ) ഉൾപ്പടെ 1541 തസ്തിക സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.
previous post