33.3 C
Iritty, IN
February 25, 2024
  • Home
  • kannur
  • ടി​പി​ആ​ര്‍ കു​റ​യ്ക്കാ​ന്‍ ജാ​ഗ്ര​ത വേ​ണം: മ​ന്ത്രി ഗോ​വി​ന്ദ​ന്‍
kannur

ടി​പി​ആ​ര്‍ കു​റ​യ്ക്കാ​ന്‍ ജാ​ഗ്ര​ത വേ​ണം: മ​ന്ത്രി ഗോ​വി​ന്ദ​ന്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ. കോ​വി​ഡ് പ്ര​തി​രോ​ധം, കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ല്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സു​ക​ളും ടി​പി​ആ​ര്‍ നി​ര​ക്കും വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ത് പി​ടു​ച്ചു​നി​ര്‍​ത്താ​ന്‍ സാ​ധി​ക്ക​ണം. പ്ര​തി​ദി​ന ടെ​സ്റ്റ് നി​ര​ക്ക് നി​ല​വി​ലെ 6500 ല്‍ ​നി​ന്ന് 7000 ആ​ക്കി ഉ​യ​ര്‍​ത്താ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണം. പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണം. ഹോം ​ഐ​സൊ​ലേ​ഷ​ന്‍, ക്വാ​റ​ന്‍റൈ​ന്‍ എ​ന്നി​വ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​നങ്ങ​ള്‍ ന​ല്ല രീ​തി​യി​ല്‍ ന​ട​ന്നു​വ​രു​ന്ന​താ​യി യോ​ഗം വി​ല​യി​രു​ത്തി. ഏ​താ​നും ചി​ല പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​ഴി​കെ നെ​റ്റ് വ​ര്‍​ക്ക് പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ച്ചു. ബാ​ക്കി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഡി​ജി​റ്റ​ല്‍ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ആ​വ​ശ്യ​മാ​യ പ​തി​നാ​യി​ര​ത്തിലേ​റെ കു​ട്ടി​ക​ളി​ല്‍ പ​കു​തി​യി​ലേ​റെ പേ​ര്‍​ക്കും ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ച്ചു.
ടി​വി​ക​ള്‍, മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ടാ​ബ്‌​ല​റ്റു​ക​ള്‍, ലാ​പ്‌​ടോ​പ്പു​ക​ള്‍ എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ള്‍, വ്യ​ക്തി​ക​ള്‍, ബാ​ങ്കു​ക​ള്‍, ക്ല​ബു​ക​ള്‍, യു​വ​ജ​ന -വി​ദ്യാ​ര്‍​ഥി -സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, പി​ടി​എ​ക​ള്‍ തു​ട​ങ്ങി എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യം ഇ​ക്കാ​ര്യ​ത്തി​ല്‍ തു​ട​ര്‍​ന്നും ഉ​ണ്ടാ​വ​ണം. ഇ​നി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ ബാ​ക്കി​യു​ള്ള​വ​ര്‍​ക്ക് 15ന​കം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. അ​ര്‍​ഹ​രാ​യ കു​ട്ടി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണം ല​ഭി​ച്ചു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജി​ല്ല​യി​ലെ ഒ​ന്നു​മു​ത​ല്‍ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ മു​ഖേ​ന കൃ​ത്യ​മാ​യ ക​ണ​ക്ക് എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

പേരാവൂർ ആശുപത്രിയിലെ ലിക്വിഡ് ഓക്സിജൻ പ്ലാന്റ് പെരുവഴിയിൽ

Aswathi Kottiyoor

കെ. ​സു​ധാ​ക​ര​ന്‍റെ നി​യ​മ​നം കോ​ൺ​ഗ്ര​സി​ന് ക​രു​ത്തു പ​ക​രും: സ​തീ​ശ​ൻ പാ​ച്ചേ​നി

Aswathi Kottiyoor

കരുതലിന്റെ അഞ്ച് വര്‍ഷവുമായി സ്‌നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌ക്

Aswathi Kottiyoor
WordPress Image Lightbox