27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • അനൂപ്‌ചന്ദ്ര പാണ്ഡേ തെരഞ്ഞെടുപ്പ്‌ കമ്മീഷ്ണർ.
Kerala

അനൂപ്‌ചന്ദ്ര പാണ്ഡേ തെരഞ്ഞെടുപ്പ്‌ കമ്മീഷ്ണർ.

ഉത്തർപ്രദേശും പഞ്ചാബുമടക്കം അഞ്ച്‌ സംസ്ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ്‌ കമീഷണറായി നിയമിച്ച മുൻ യുപി ചീഫ്‌ സെക്രട്ടറി അനൂപ്‌ചന്ദ്ര പാണ്ഡെ ചുമതലയേറ്റു. 2024 വരെയാണ്‌ കാലാവധി. സുശീൽ ചന്ദ്ര മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറും രാജീവ്‌ കുമാർ കമീഷണറുമായ സമിതിയിലെ മൂന്നാമനാണ് പാണ്ഡെ. ഏപ്രിലിൽ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ സുനിൽ അറോറ സ്ഥാനമൊഴിഞ്ഞിരുന്നു. 1984 ബാച്ച്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനായ അനൂപ്‌ചന്ദ്ര യുപിയിലെ വിവിധ വകുപ്പുകളിൽ ചുമതലവഹിച്ചു. പ്രയാഗ്‌രാജിലെ കുംഭമേളയുടെ സംഘാടനമടക്കം ആദിത്യനാഥ്‌ സർക്കാരിന്റെ നിരവധി പദ്ധതികൾക്ക്‌ മേൽനോട്ടം വഹിച്ചു. 2019ൽ വിരമിച്ചു.

Related posts

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ജോലി ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർ ഇല്ല; നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി |

Aswathi Kottiyoor

‘2024 തിരഞ്ഞെടുപ്പിനായി ഒരുങ്ങണം’: പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി സോണിയ.

Aswathi Kottiyoor

മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox