24 C
Iritty, IN
July 26, 2024
  • Home
  • Thiruvanandapuram
  • സ്വർണവിലയിൽ ചാഞ്ചാട്ടം: പവന് 80 രൂപകുറഞ്ഞ് 36,640 രൂപയായി…
Thiruvanandapuram

സ്വർണവിലയിൽ ചാഞ്ചാട്ടം: പവന് 80 രൂപകുറഞ്ഞ് 36,640 രൂപയായി…

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,885.51 ഡോളറിലെത്തി. യുഎസിലെ പണപ്പെരുപ്പ ഉയരാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർ കരുതലെടുത്തതാണ് സ്വർണവിലയെ ബാധിച്ചത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിലും സമാനമായ ഇടിവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 49,020 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വില കിലോഗ്രാമിന് 0.50ശതമാനം ഇടിഞ്ഞ് 71,507 രൂപയായി.

Related posts

ഓൺലൈൻ ക്ലാസുകൾക്ക് പുതിയ മാർഗ്ഗ നിർദ്ദേശവുമായി സാങ്കേതിക സർവ്വകലാശാല……………

Aswathi Kottiyoor

ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നതിൽ തീരുമാനം ഇന്ന്

Aswathi Kottiyoor

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൈ താങ്ങായി യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ:ആർദ്രം കുടുംബ സഹായ പദ്ധതി ചർച്ചയാകുന്നു

Aswathi Kottiyoor
WordPress Image Lightbox