27.1 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • കോ​ള​നി​ക​ളി​ലെ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ചു
Kelakam

കോ​ള​നി​ക​ളി​ലെ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ചു

കേ​ള​കം: പ​ഞ്ചാ​യ​ത്തി​ലെ പൂ​ക്കു​ണ്ട്,ന​രി​ക്ക​ട​വ് കോ​ള​നി​ക​ളി​ലെ 21 കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു. ചെ​ട്ടി​യാം​പ​റ​മ്പ്. ന​രി​ക്ക​ട​വ് കോ​ള​നി​യി​ലെ പ​ന്ത്ര​ണ്ടും, പൂ​ക്കു​ണ്ട് കോ​ള​നി​യി​ലെ ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലു​മാ​ണ് വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച​ത്. മൂ​ന്ന​ര വ​ര്‍​ഷ​മാ​യി ര​ണ്ട് കോ​ള​നി​യി​ല​ട​ക്കം മൂ​ന്ന​ര ല​ക്ഷം രൂ​പ പ​ലി​ശ​യ​ട​ക്കം കു​ടി​ശി​ക വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​ത്. വൈ​ദ്യു​തി ബി​ൽ കു​ടി​ശി​ക​യാ​യ കോ​ള​നി നി​വാ​സി​ക​ളു​ടെ ദു​രി​തം തു​ട​ർ​ന്ന് ദീ​പി​ക വാ​ർ​ത്ത ന​ല്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്. വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ര്‍​ഡ് മെ​മ്പ​ര്‍ ലീ​ലാ​മ്മ ജോ​ണി​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി അ​നീ​ഷും ഇ​രി​ട്ടി​യി​ല്‍ വൈ​ദ്യു​തി മ​ന്ത്രി​യു​ടെ അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. കു​ടി​ശി​ക വ​ന്ന തു​ക ഗ​ഡു​ക്ക​ളാ​യി അ​ട​യ്ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​ത്.

Related posts

മാര്‍ക്കറ്റുകളില്‍ മത്സ്യവില കുതിക്കുന്നു

Aswathi Kottiyoor

21 ദിവസം നീണ്ടുനിന്ന സമ്മർ ക്യാമ്പ് അവസാനിച്ചു.*

Aswathi Kottiyoor

ബാവലി പുഴയിൽ തടയണ നിർമാണം നടത്തി………..

Aswathi Kottiyoor
WordPress Image Lightbox