കണ്ണൂര്‍: ജില്ലയില്‍ ഇന്ന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്മെന്റ് ലഭിച്ച 40 -44 പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്സിനേഷനു വേണ്ടി 21 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. മൂന്നു കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും 18 കേന്ദ്രങ്ങളില്‍ കോവാക്സിനും ആണ് നല്‍കുക.
കൂടാതെ വെരിഫിക്കേഷന് കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് ലഭിച്ച 18 – 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി /പഠന ആവശ്യാര്‍ഥം വിദേശത്തേയ്ക്ക് പോകുന്നവര്‍ക്കുമായി 25 വാക്സിനേഷന് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും.
ഈ കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് ആണ് നല്‍കുക. 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ഫസ്റ്റ്, സെക്കന്‍ഡ് ഡോസ് കോവിഡ് വാക്സിനേഷനു വേണ്ടി മൂന്ന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ സ്പോട്ട് രജിസ്ട്രേഷന് മാത്രമായിരിക്കും. ഈ കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് ആണ് നല്‍കുക.
640 പേര്‍ക്ക് കൂടി കോവിഡ്
കണ്ണൂർ: ജില്ലയില്‍ ഇന്നലെ 640 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 604 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 20 പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 13.84 ശതമാനമാണ്. 856 പേര് രോഗമുക്തി നേടി. ജില്ലയില്‍ ഇതുവരെ കോവിഡ് പോസിറ്റീവ് കേസുകള്‍ 146124 ആയി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 140511 ആയി. 667 പേര് കോവിഡ് ബാധിച്ച് മരിച്ചു. ജില്ലയില്‍ നിലവിൽ 3739 പേര് വീടുകളിലും ബാക്കി 82 പേര് വിവിധ ആശുപത്രികളിലും ചികിത്സയിലാണ്.
ആര്‍ടിപിസിആര്‍ ടെസ്റ്റ്
കണ്ണൂര്‍: ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് ഇന്ന് പട്ടാന്നൂര്‍ പാലാട് എല്‍പി സ്കൂള്‍, മുഴപ്പിലങ്ങാട് യുപി സ്കൂള്‍, വയക്കര അല്‍മഖര്‍ യത്തീംഖാന, കൊളവല്ലൂര്‍ എല്‍പി സ്കൂള്‍, പെരുമ്പടവ് ടൗണ്‍ എന്നിവിടങ്ങളില്‍ സൗജന്യ കോവിഡ് ആര്‍ടി -പിസിആര്‍ ടെസ്റ്റ് നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ ആണ് പരിശോധന സമയം.