21.6 C
Iritty, IN
February 23, 2024
  • Home
  • kannur
  • വി​മാ​ന​ത്താ​വ​ളം: ന​ഷ്ട​പ​രി​ഹാ​രം കാ​ത്ത് ഭൂ​വു​ട​മ​ക​ള്‍
kannur

വി​മാ​ന​ത്താ​വ​ളം: ന​ഷ്ട​പ​രി​ഹാ​രം കാ​ത്ത് ഭൂ​വു​ട​മ​ക​ള്‍

മ​ട്ട​ന്നൂ​ര്‍: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ​തോ​ടെ ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ അ​നു​ബ​ന്ധ വി​ക​സ​ന​ത്തി​നു​ള്ള സ്ഥ​ല​മെ​ടു​പ്പി​ല്‍ ന​ട​പ​ടി പ്ര​തീ​ക്ഷി​ച്ച് ഭൂ​വു​ട​മ​ക​ള്‍. 200 കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നാ​യി വേ​ണ്ടി​വ​രി​ക. സ്ഥ​ലം വി​ട്ടു​ന​ല്‍​കാ​ന്‍ സ​മ്മ​ത​പ​ത്രം ന​ല്‍​കി വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി ഭൂ​വു​ട​മ​ക​ള്‍ സ്ഥ​ലം ക്ര​യ​വി​ക്ര​യം ന​ട​ത്താ​നോ നി​ര്‍​മാ​ണം ന​ട​ത്താ​നോ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​ണ്. ക​ട​ക്കെ​ണി​യി​ല്‍​പ്പെ​ട്ട് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​ക്കൂ​ട്ട​രി​ല്‍ പ​ല​രും.
തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ കി​ന്‍​ഫ്ര​യോ​ട് ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള തു​ക ക​ണ്ടെ​ത്താ​ൻ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. സ്ഥ​ല​മെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ലും ഈ ​രീ​തി​യി​ല്‍​ത്ത​ന്നെ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ചി​രു​ന്ന​ത്.
കീ​ഴ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍​പ്പെ​ട്ട കൊ​തേ​രി, എ​ള​മ്പാ​റ ദേ​ശ​ങ്ങ​ളി​ലെ 49 ഏ​ക്ക​റോ​ളം സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കാ​നു​ള്ള​ത്. കൊ​തേ​രി ഭാ​ഗ​ത്ത് 92 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ഭൂ​മി ഏ​റ്റെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള്ള​ത്. സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നു​ള്ള ആ​ദ്യ വി​ജ്ഞാ​പ​നം റ​ദ്ദാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് 2017ല്‍ ​പു​റ​പ്പെ​ടു​വി​ച്ച പു​ന​ര്‍​വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി​യും ഫെ​ബ്രു​വ​രി 28ന് ​അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​ത് നീ​ട്ടി​ന​ല്‍​കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കു​മെ​ന്ന് വി​മാ​ന​ത്താ​വ​ള സ്ഥ​ല​മെ​ടു​പ്പ് ത​ഹ​സി​ല്‍​ദാ​ര്‍ ഓ​ഫീ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു.
ക​ല്ലേ​രി​ക്ക​ര പാ​റാ​പ്പൊ​യി​ലി​ല്‍ വി​മാ​ന​ത്താ​വ​ള അ​പ്രോ​ച്ച് റോ​ഡി​നാ​യി വീ​ടും സ്ഥ​ല​വും വി​ട്ടു​ന​ല്‍​കി​യ കു​ടും​ബ​ങ്ങ​ള്‍​ക്കും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ണ്ട്. കാ​നാ​ട്, കോ​ളി​പ്പാ​ലം മേ​ഖ​ല​ക​ളി​ല്‍ റ​ണ്‍​വേ വി​ക​സ​ന​ത്തി​നു​ള്ള ഭൂ​മി​യും ഒ​പ്പം നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​രു​ടെ വീ​ടും സ്ഥ​ല​വും കൂ​ടി ഏ​റ്റെ​ടു​ക്ക​ണം. റ​ണ്‍​വേ വി​ക​സ​ന​ത്തി​നാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ട സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​യും പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല.
ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍​ത്ത​ന്നെ സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വാ​ഗ്ദാ​നം ന​ല്‍​കി​യെ​ങ്കി​ലും ഒ​ന്നും ന​ട​പ്പാ​യി​ല്ല. അ​നു​ബ​ന്ധ വി​ക​സ​ന​ത്തി​നും റ​ണ്‍​വേ വി​ക​സ​ന​ത്തി​നും വേ​ണ്ട സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ന്‍ പു​തി​യ സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Related posts

മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലെ രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ആ​ക്ര​മണം;ക​ണ്ണൂ​ർ ഡി​എ​ഫ്ഒ ‌ഓ​ഫീ​സി​നു​മു​ന്നി​ൽ അ​ഞ്ചി​ന് ക​ർ​ഷ​ക പ്ര​തി​ഷേ​ധം

Aswathi Kottiyoor

മഴ ശക്തം; റ​ബ​ർ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor

10 കിലോമീറ്റർ പരിധിയിൽ പന്നിമാംസം നിരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox