23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ഇരിട്ടി നഗരസഭയിൽ അഞ്ച് ഇടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.
Iritty

ഇരിട്ടി നഗരസഭയിൽ അഞ്ച് ഇടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.

ഇരിട്ടി: ഇരിട്ടി നഗരസഭ 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നഗരസഭയിലെ അഞ്ച് കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ഹൈമാസറ്റ് ലൈറ്റുകളുടെ ഉദ്‌ഘാടനം നഗരസഭാ അധ്യക്ഷ കെ. ശ്രീലത നിർവഹിച്ചു . പത്തൊമ്പതാംമൈല്‍, ഉളിയില്‍ടൗണ്‍, ജബ്ബാര്‍ക്കടവ്, കീഴൂര്‍, പയഞ്ചേരിമുക്ക് എന്നിവിടങ്ങളിലാണ് ലൈറ്റ് സ്ഥാപിച്ചത് . പത്തൊമ്പതാം മൈലില്‍ നഗരസഭാ കൗണ്‍സീലര്‍ പി.കെ. ബല്‍ക്കീസ് അധ്യക്ഷത വഹിച്ചു. ജബ്ബാര്‍ക്കടവില്‍ എന്‍.കെ. ഇന്ദുമതിയും , ഉളിയില്‍ ടൗണില്‍ നഗരസഭാ കൗണ്‍സീലര്‍ ടി.കെ. ഷരീഫയും അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപധ്യക്ഷന്‍ പി.പി. ഉസ്മാന്‍ പദ്ധതി വിശദീകരിച്ചു. അബ്ദുള്‍ ഖാദര്‍കോമ്പില്‍, നഗരസഭാ സെക്രട്ടറി എം.പി. സ്വരൂപ്, അബ്ദുറഹ്മാന്‍, കെ. രാജന്‍, ഇബ്‌നുസീന എന്നിവര്‍ സംസാരിച്ചു.

Related posts

അനുമോദിച്ചു

Aswathi Kottiyoor

ഇരിട്ടി താലൂക്ക് മിനി സിവിൽസ്റ്റേഷൻ തറക്കല്ലിടൽ 15ന്…………

Aswathi Kottiyoor

വേനൽ കത്തുമ്പോഴും കണ്ണിനും മനസ്സിനും കുളിരേകി പഴശ്ശി ജലാശയം

Aswathi Kottiyoor
WordPress Image Lightbox