23.3 C
Iritty, IN
July 27, 2024
  • Home
  • Thiruvanandapuram
  • പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ സംപ്രേഷണം ചെയ്യും………….
Thiruvanandapuram

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ സംപ്രേഷണം ചെയ്യും………….

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ സംപ്രേഷണം ചെയ്യും.  തിങ്കള്‍ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുനഃസംപ്രേഷണമായിരിക്കും ഇതേക്രമത്തില്‍ അടുത്ത ആഴ്ചയും. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 08.30 മുതല്‍ 10.00 മണി വരെയും വൈകുന്നേരം 05.00 മുതല്‍ 06.00 മണി വരെയുമായാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്.  പ്ലസ് ടുവിന് വിവിധ വിഷയ കോമ്പിനേഷനുകളിലായി പ്രതിദിനം അഞ്ചു ക്ലാസുകള്‍ നല്‍കുന്നുണ്ടെങ്കിലും ഒരു കുട്ടിക്ക് ഒരു ദിവസം പരമാവധി മൂന്നു ക്ലാസുകളേ ഉണ്ടാകൂ._

_ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ആപ് സ്‌റ്റോറില്‍ നിന്നും  KITE VICTERS എന്ന് നല്‍കി ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്പിലൂടെ ഇനി കൈറ്റ് വിക്ടേഴ്‌സ് പരിപാടികളോടൊപ്പം ഫസ്റ്റ്‌ബെല്‍ 2.0 ക്ലാസുകളും കാണാനാവുമെന്ന്  കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു._

Related posts

മൂന്നാം തരംഗം നേരിടാനും കേരളം സജ്ജം ; ജില്ലകളിൽ ശിശുരോഗ തീവ്രപരിചരണ സംവിധാനം സജ്ജമാക്കി തുടങ്ങി…………

Aswathi Kottiyoor

കോവിഡ്: ബാങ്കുകളുടെ പ്രവര്‍ത്തന സമയം 10 മുതല്‍ രണ്ട് വരെയാക്കി…………

Aswathi Kottiyoor

അതിതീവ്രമഴയുടെ ശക്തി കുറഞ്ഞു ; ഇന്ന് മഞ്ഞ അലർട്ട്.

Aswathi Kottiyoor
WordPress Image Lightbox