27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സൗ​ജ​ന്യ വാ​ക്സി​ൻ: കേ​ന്ദ്ര തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി
Kerala

സൗ​ജ​ന്യ വാ​ക്സി​ൻ: കേ​ന്ദ്ര തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ വാ​ക്‌​സി​ന്‍ തീ​രു​മാ​നം സ്വാ​ഗ​തം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. ഇ​ക്കാ​ര്യം കേ​ര​ളം ഏ​റെ നാ​ളാ​യി ഉ​ന്ന​യി​ച്ചു വ​രു​ന്ന ആ​വ​ശ്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ സാ​മൂ​ഹി​ക പ്ര​തി​രോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് ഈ ​പു​തി​യ ന​യം വ​ലി​യ തോ​തി​ൽ സ​ഹാ​യ​ക​മാ​കും. വാ​ക്സി​ൻ വാ​ങ്ങു​ന്ന​തി​നാ​യി സം​സ്ഥാ​ന​ങ്ങ​ൾ വ​ലി​യ തു​ക ചെ​ല​വ​ഴി​ക്കേ​ണ്ട സാ​ഹ​ച​ര്യ​വും ഇ​തു​വ​ഴി ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഈ ​മാ​സം 21 മു​ത​ൽ രാ​ജ്യ​ത്ത് 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി വാ​ക്സി​ൻ ന​ൽ​കു​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​റി​യി​ച്ച​ത്. കേ​ന്ദ്ര​ത്തി​ന്‍റെ വാ​ക്സി​ൻ ന​യ​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി​യി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്രം ന​യം തി​രു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

നേ​ര​ത്തേ, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും കേ​ന്ദ്ര​ത്തി​ന്‍റെ വാ​ക്സി​ൻ ന​യ​ത്തി​ന് എ​തി​രേ രം​ഗ​ത്തു​വ​ന്നി​രു​ന്നു. വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് ഒ​രു​മി​ച്ച് നി​ൽ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ബി​ജെ​പി ഇ​ത​ര മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്ക് ക​ത്ത​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

ഗുജറാത്ത് വംശഹത്യയില്‍ ആ ജീവന്‍ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടു; ഇന്ന് ഏഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മദിനം

Aswathi Kottiyoor

വിടവാങ്ങിയത് ഒരു കാലഘട്ടത്തിന്റെ ചിരി: മുഖ്യമന്ത്രി

Aswathi Kottiyoor

ഒമ്പതു ജില്ലകളിലെ 17 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ആഗസ്‌ത്‌ 10ന്‌

Aswathi Kottiyoor
WordPress Image Lightbox