24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • സാ​മൂ​ഹി​ക​വ​ന​വ​ത്ക​ര​ണം: വി​ത്തു​ക​ൾ ഇ​നി ച​കി​രി​ക്കൂ​ട​യി​ൽ
Kerala

സാ​മൂ​ഹി​ക​വ​ന​വ​ത്ക​ര​ണം: വി​ത്തു​ക​ൾ ഇ​നി ച​കി​രി​ക്കൂ​ട​യി​ൽ

മാ​​​ന​​​ന്ത​​​വാ​​​ടി: സാ​​​മൂ​​​ഹി​​​ക​​​വ​​​ന​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​ത്തു​​​ക​​​ൾ പ്ലാ​​​സ്റ്റി​​​ക് ക​​​വ​​​റി​​​ൽ പാ​​​കു​​​ന്ന​​​തി​​നു വി​​​ട. പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി വി​​​ത്തു​​​ക​​​ൾ പാ​​​കി മു​​​ള​​​പ്പി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​ക്കു തു​​​ട​​​ക്കം കു​​​റി​​​ച്ചു.

കേ​​​ര​​​ള സോ​​​ഷ്യ​​​ൽ ഫോ​​​റ​​​സ്ട്രി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ ന​​​ഴ്സ​​​റി​​​ക​​​ളി​​​ലാ​​​ണ് ക​​​യ​​​ർ റൂ​​​ട്ട് സെ​​​ൽ(​​​സി​​​ആ​​​ർ​​​ടി) പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. ജി​​​ല്ല​​​യി​​​ലെ മൂ​​ന്നു ന​​​ഴ്സ​​​റി​​​ക​​​ളി​​​ലാ​​​യി 46,250 തൈ​​​ക​​​ളാ​​ണു ച​​​കി​​​രി കൊ​​​ണ്ടു​​​ണ്ടാ​​​ക്കി​​​യ കൂ​​​ട​​​യി​​​ൽ വി​​​ത്തു​​​പാ​​​കി മു​​​ള​​​പ്പി​​​ക്കു​​​ന്ന​​​ത്. മാ​​​ന​​​ന്ത​​​വാ​​​ടി, ക​​​ൽ​​​പ്പ​​​റ്റ, ബ​​​ത്തേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സോ​​​ഷ്യ​​​ൽ ഫോ​​​റ​​​സ്ട്രി​​​ക്കു കീ​​​ഴി​​​ലു​​​ള്ള ന​​​ഴ്സ​​​റി​​​ക​​​ളി​​​ലാ​​​ണ് 18,750 തൈ​​​ക​​​ൾ വീ​​​തം പ​​​രി​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട്ടു​​​വ​​​ള​​​ർ​​​ത്തു​​​ന്ന​​​ത്. ജൂ​​​ലൈ ആ​​​ദ്യ​​​വാ​​​ര​​​ത്തോ​​​ടെ തൈ​​​ക​​​ൾ വി​​​ത​​​ര​​​ണ​​​ത്തി​​​നു പാ​​​ക​​​മാ​​​വും. രാ​​​മ​​​ച്ചം, സോ​​​പ്പ് കാ​​​യ്, ഉ​​​ങ്ങ, പ്ലാ​​​വ്, മാ​​​വ്, തേ​​​ക്ക്, മു​​​ള എ​​​ന്നി​​​വ​​​യാ​​​ണ് കൂ​​​ട​​​ക​​​ളി​​​ൽ ന​​​ട്ടു​​​വ​​​ള​​​ർ​​​ത്തു​​​ന്ന​​​ത്. ഇ​​​തു​ പൂ​​​ർ​​​ണ വി​​​ജ​​​യ​​​മാ​​​യാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ വ​​​നം​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള മു​​​ഴു​​​വ​​​ൻ ന​​​ഴ്സ​​​റി​​​ക​​​ളി​​​ലും ക​​​യ​​​ർ റൂ​​​ട്ട് സെ​​​ൽ (ച​​​കി​​​രി​​​ക്കൂട) പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി പ്ലാ​​​സ്റ്റി​​ക് ക​​​വ​​​റി​​​ൽ നി​​​റ​​​ച്ചാ​​ണു തൈ ​​​വി​​​ത്ത് പാ​​​കി മു​​​ള​​​പ്പി​​​ച്ചു കൊ​​​ണ്ടി​​​രു​​​ന്ന​​​ത്. ഇ​​​തു പ്ര​​​കൃ​​​തി​​​ക്കും മ​​​നു​​​ഷ്യ​​​നും വ​​​ൻ​​​തോ​​​തി​​​ൽ ദൂ​​​ഷ്യ​​​ഫ​​​ല​​​മു​​​ണ്ടാ​​​ക്കു​​​ന്നു എ​​​ന്ന ക​​​ണ്ടെ​​​ത്ത​​​ലിനെത്തുടർന്നാണ് ച​​​കി​​​രി​​​ക്കൂ​​​ട​​​യി​​​ലേ​​​ക്കു വി​​​ത്ത് പാ​​​കി​​​യു​​​ള്ള പു​​​തി​​​യ രീ​​​തി​​​യി​​​ലു​​​ള്ള ഉ​​​ത്പാ​​​ദ​​​നം തു​​​ട​​​ങ്ങി​​​യ​​​ത്. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​നി​​​ന്നാ​​ണു ച​​​കി​​​രി​​​ക്കൂ​​​ട​​​ക​​​ൾ കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും സോ​​​ഷ്യ​​​ൽ ഫോ​​​റ​​​സ്ട്രി​​​ക്കു കീ​​​ഴി​​​ലു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ന​​​ഴ്സ​​​റി​​​ക​​​ളി​​​ലാ​​​ണ് ച​​​കി​​​രി​​​ക്കൂ​​​ട​​​ത്തൈ വ​​​ള​​​ർ​​​ത്താ​​​ൻ ആ​​​രം​​​ഭി​​​ച്ച​​​ത്. ഈ ​​​വ​​​ർ​​​ഷം കേ​​​ര​​​ളം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ച​​​കി​​​രി​​​ക്കൂ​​​ട​​​ക​​​ൾ ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ല.

ഈ ​​​വ​​​ർ​​​ഷ​​​ത്തെ സി​​​ആ​​​ർ​​​ടി പ​​​ദ്ധ​​​തി വി​​​ജ​​​യ​​​മാ​​​കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം നേ​​​ര​​​ത്തെ​​ത​​​ന്നെ ച​​​കി​​​രി​​​ക്കൂ​​​ട​​​യ്ക്ക് ഓ​​​ർ​​​ഡ​​​ർ കൊ​​​ടു​​​ക്കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​ണു സാ​​​മൂ​​​ഹി​​​ക​​​വ​​​ന​​​വ​​​ത്ക​​​ര​​​ണ വി​​​ഭാ​​​ഗം. പ്ലാ​​​സ്റ്റി​​​ക്ക് ക​​​വ​​​റി​​​ൽ തൈ ​​​ന​​​ടു​​​ന്പോ​​​ൾ മ​​ണ്ണി​​ൽ​​നി​​​ന്ന് ആ ​​​പ്ലാ​​​സ്റ്റി​​ക് ന​​​ശി​​​ക്കു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ തൈ ​​​ച​​​കി​​​രി​​​ക്കൂ​​​ട​​​യി​​​ൽ ന​​​ട്ടു​​​ക​​​ഴി​​​ഞ്ഞാ​​​ൽ ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ​​ത്ത​​​ന്നെ ഭൂ​​​മി​​​യി​​​ൽ ല​​​യി​​​ക്കും. അ​​​തി​​​നാ​​​ൽ ച​​​കി​​​രി​​​ക്കൂ​​​ട പ​​​ദ്ധ​​​തി കേ​​​ര​​​ള​​​ത്തി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണ് സാ​​​മൂ​​​ഹ്യ വ​​​ന​​​വ​​​ത്ക​​​ര​​​ണ വി​​​ഭാ​​​ഗം.

Related posts

ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രത നിർദേശം

Aswathi Kottiyoor

ഒഴിവാക്കപ്പെടുന്ന കരാറുകാർക്ക്‌ നഷ്ടോത്തരവാദിത്വം പരിഗണനയിൽ: മന്ത്രി

Aswathi Kottiyoor

പനി പ്രതിരോധത്തിന് സ്വകാര്യ ആശുപത്രികളുടെ പിന്തുണ ഉറപ്പാക്കും

Aswathi Kottiyoor
WordPress Image Lightbox