27.5 C
Iritty, IN
October 6, 2024
  • Home
  • aralam
  • ആറളം ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു.
aralam

ആറളം ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു.

ആറളം പുനരധിവാസ മേഖലയിൽ ഉൾപ്പെടെ ഇതുവരെ നടന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലാ ഭരണാധികാരികളുടെ സാന്നിദ്ധ്യത്തിൽ അവലോകനം നടത്തിയത്. ഇരിട്ടി മുനിസിപ്പാലിറ്റി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റ് നടത്തുന്ന പഞ്ചായത്താണ് ആറളം എന്ന് യോഗം വിലയിരുത്തി. പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിലും മുന്നിൽ നിൽക്കുന്നത് ആറളം പഞ്ചായത്താണ്. ആദിവാസി മേഖലയിൽ ടെസ്റ്റ് നടത്തി പോസിറ്റീവായവരെ സി എഫ് എൽ ടി സി യിലേക്കും DCC യിലേക്കും മാറ്റുന്ന കാര്യത്തിലും പഞ്ചായത്ത് പ്രത്യേക ശ്രദ്ധ പുലർത്തി വരുന്നതായും യോഗം വിലയിരുത്തി. വാക്സിനേഷൻ നിലവിൽ കൂടുതൽ നൽകാൻ ആറളം ഫാമിൽ മെഗാ വാക്സിനേഷൻ ക്യാമ്പും മൊബൈൽ വാക്സിനേഷനും നടത്താൻ യോഗം തീരുമാനിച്ചു. ആറളം ഫാമിൽ പോലീസിന്റെ നൈറ്റ് പട്രോളിംഗ് ഏർപ്പെടുത്താൻ തീരുമാനിച്ചു. ഭക്ഷ്യ ധാന്യങ്ങൾ വീടുകളിൽ എത്തിച്ചു നൽകാനും തീരുമാനമായി. യോഗത്തിൽ ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജേഷ് അദ്ധ്യക്ഷനായി, അസിസ്റ്റന്റ് കളക്ടർ മുഹമ്മദ് ഷെഫീഖ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് അശോകൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ പ്രകാശൻ, ഐ.റ്റി ഡി പി ഓഫീസർ ഇൻ ചാർജ് മെഹറൂഫ്, പഞ്ചായത്ത് സെക്രട്ടറി റോബർട്ട്‌ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ, ആറളം ഫാം സൈറ്റ് മാനേജർ പി.പി. ഗിരീഷ്, ആറളം ഫാം വാർഡ് മെമ്പർ മിനി ദിനേശൻ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ജോസഫ് അന്ത്യാംകുളം, ഇ.സി.രാജു, മെഡിക്കൽ ഓഫീസർ ഡോ: പ്രിയ സദാനന്ദൻ, വാർ റൂം നോഡൽ ഓഫീസർ കെ.ജി.സന്തോഷ്, വി. ശോഭ പ്രമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ആ​റ​ളത്ത് ഭൂ​മി​യു​ടെ ന്യാ​യ​വി​ല നി​ർ​ണ​യ​ത്തി​ൽ അ​പാ​ക​ത

Aswathi Kottiyoor

കാട്ടാന ഭീതി ഒഴിയാതെ ആറളം ഫാം ആനയെക്കണ്ട് ഭയന്നോടിയ തൊഴിലാളിക്ക് വീണ് പരിക്ക്………….

Aswathi Kottiyoor

കാ​ന​ന​മാ​യി മാ​റി​യ ആ​റ​ളം ഫാ​മി​ൽ കാട്ടാനയെ തു​ര​ത്തി മ​ടു​ത്ത് വ​നം വ​കു​പ്പ്.

Aswathi Kottiyoor
WordPress Image Lightbox