• Home
  • kannur
  • ലോ​ക്ഡൗ​ണി​നി​ട​യി​ലും അ​പ​ക​ട​ങ്ങ​ളൊ​ഴി​യാ​തെ ജി​ല്ല​യി​ലെ റോ​ഡു​ക​ൾ
kannur

ലോ​ക്ഡൗ​ണി​നി​ട​യി​ലും അ​പ​ക​ട​ങ്ങ​ളൊ​ഴി​യാ​തെ ജി​ല്ല​യി​ലെ റോ​ഡു​ക​ൾ

ക​ണ്ണൂ​ർ: ലോ​ക്ഡൗ​ണി​നി​ട​യി​ലും അ​പ​ക​ട​ങ്ങ​ളൊ​ഴി​യാ​തെ ജി​ല്ല​യി​ലെ റോ​ഡു​ക​ൾ. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​ക്കി​ടെ അ​പ​ക​ട​ത്തി​ൽ ആ​റു ജീ​വ​നു​ക​ളാ​ണ് പൊ​ലി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​ക​ട്ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും. നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ൽ മി​ക്ക വാ​ഹ​ന​ങ്ങ​ളും അ​മി​ത​വേ​ഗ​ത​യി​ൽ പോ​കു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ച​ര​ക്കു​ലോ​റി​ക​ളും ടാ​ങ്ക​ർ ലോ​റി​ക​ളും യാ​തൊ​രു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ നി​ര​ത്തി​ലൂ​ടെ ചീ​റി​പ്പാ​യു​ക​യാ​ണ്.
പ​ല സ്ഥ​ല​ങ്ങ​ളി​ലും സു​ര​ക്ഷാ ബോ​ർ​ഡു​ക​ളും ദി​ശാ​സൂ​ചി​ക ബോ​ർ​ഡു​ക​ളും ഉ​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും ഡ്രൈ​വ​ർ​മാ​ർ കാ​ണാ​റി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ പ്ര​കാ​രം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട നി​ര​വ​ധി നി​യ​മ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​വ​യൊ​ന്നും പാ​ലി​ക്കാ​തെ​യാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ ചീ​റി​പ്പാ​ച്ചി​ൽ. ജി​ല്ല​യി​ൽ ഈ ​ഒ​രു​മാ​സ​ത്തി​നി​ടെ മ​രി​ച്ച​തി​ൽ അ​ധി​ക​വും യു​വാ​ക്ക​ളാ​ണ്. അ​ശ്ര​ദ്ധ​മാ​യി വ​ന്ന വാ​ഹ​നം കാ​ൽ​ന​ട​ക്കാ​ര​നെ ഇ​ടി​ച്ചി​ട്ട് പോ​കു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഒ​ഴി​കെ എ​ല്ലാ​യ്പ്പോ​ഴും സീ​റ്റ് ബെ​ൽ​റ്റ് ജീ​വ​ൻ ര​ക്ഷാ ഉ​പാ​ധി​യാ​ണെ​ന്ന് ആ​ർ​ടി​ഒ ഇ.​എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പ​റ​യു​ന്നു. ആ​ധു​നി​ക ട്ര​ക്കു​ക​ളി​ലും ലോ​റി​ക​ളി​ലും ഇ​പ്പോ​ൾ സീ​റ്റ് ബെ​ൽ​റ്റ് സം​വി​ധാ​ന​മു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ഹ​ന​ങ്ങ​ളി​ൽ മു​ൻ​സീ​റ്റി​ൽ ഇ​രി​ക്കു​ന്ന​വ​ർ മാ​ത്ര​മ​ല്ല പി​ൻ​സീ​റ്റി​ൽ ഇ​രി​ക്കു​ന്ന​വ​രും ഹെ​ൽ​മെ​റ്റ് ധ​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ടു​ന്ന​തി​ൽ ചെ​റു​ത​ല്ലാ​ത്ത ശ​ത​മാ​നം പി​ൻ​സീ​റ്റി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രാ​ണ്. കൃ​ത്യ​മാ​യി ഇ​ൻ​ഡി​ക്കേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് സി​ഗ്ന​ൽ ന​ൽ​കി​യ​തി​നു ശേ​ഷം മാ​ത്ര​മേ മാ​റാ​വൂ.​വാ​ഹ​ന​മോ​ടി​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ പാ​ലി​ച്ചാ​ൽ ഒ​രു പ​രി​ധി​വ​രെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ പ​റ്റു​മെ​ന്നാ​ണ് ക​ണ്ണൂ​ർ ആ​ർ​ടി​ഒ ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​യു​ന്ന​ത്.
ഈ ​അ​ടു​ത്ത കാ​ല​ത്ത് ന​ട​ന്ന അ​പ​ക​ട​ങ്ങ​ൾ എ​ല്ലാം ത​ന്നെ അ​മി​ത വേ​ഗ​ത കൊ​ണ്ട് സം​ഭ​വി​ച്ച​താ​ണ്. ഡ്രൈ​വ​റു​ടെ ഒ​രു നേ​ര​ത്തെ അ​ശ്ര​ദ്ധ​കൊ​ണ്ട് ന​ഷ്ട​മാ​കു​ന്ന​ത് ഒ​രു ജീ​വ​നാ​ണ്. ലേ​ക്ഡൗ​ൺ ആ​യ​തു​കൊ​ണ്ട് ത​ന്നെ യാ​തൊ​രു നി​യ​ന്ത്ര​ണ​ങ്ങ​ളു​മി​ല്ലാ​തെ​യാ​ണ് ഡ്രൈ​വ​ർ​മാ​ർ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

വോട്ടെടുപ്പിന് ജില്ല ഒരുങ്ങി; പോളിംഗ് സമയം രാവിലെ എഴ് മുതല്‍ വൈകിട്ട് ഏഴ് വരെ…………

Aswathi Kottiyoor

വിദ്യാലയങ്ങള്‍ക്ക് സോളാര്‍ വൈദ്യുതി

Aswathi Kottiyoor

45 വയസ്സിൽ താഴെയുള്ളവരിൽ പരിശോധന കൂട്ടും; പൊതുപരിപാടികള്‍ മുന്‍കൂറായി അറിയിക്കണം…………

Aswathi Kottiyoor
WordPress Image Lightbox