• Home
  • Koothuparamba
  • കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം നാ​ളെ
Koothuparamba

കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം നാ​ളെ

ക​ണ്ണൂ​ർ: ജൈ​വ​വി​ഭ​വ​ങ്ങ​ള്‍​ക്കും കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ​ത്തി​നു​മാ​യി കൂ​ത്തു​പ​റ​മ്പി​ല്‍ ഒ​രു​ങ്ങു​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ അ​ക്കാ​ദ​മി​ക് സ​മു​ച്ച​യ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ റി​സോ​ഴ്‌​സ് ആ​ൻ​ഡ് അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ റി​സ​ര്‍​ച്ച് ഹോ​സ്റ്റ​ല്‍ സ​മു​ച്ച​യ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​സ്. സു​നി​ല്‍ കു​മാ​ര്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. എം​പി​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​ന്‍, കെ.​കെ. രാ​ഗേ​ഷ്, കാ​ര്‍​ഷി​ക ഉ​ത്പാ​ദ​ന ക​മ്മീ​ഷ​ണ​ര്‍ ഇ​ഷി​ത റോ​യ്, കൃ​ഷി വ​കു​പ്പ് ഡ​യ​റ​ക്‌​ട​ര്‍ കെ.​വാ​സു​കി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, ഫി​ഷ​റീ​സ് രം​ഗ​ങ്ങ​ളി​ല്‍ തൊ​ഴി​ല​ധി​ഷ്ഠി​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ള്‍, ഈ ​വി​ഷ​യ​ങ്ങ​ള്‍ ഓ​പ്ഷ​ണ​ലാ​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ഗ്രി കോ​ഴ്‌​സു​ക​ള്‍, വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കോ​ഴ്‌​സു​ക​ള്‍, എ​ക്സ്റ്റ​ന്‍​ഷ​ന്‍ സം​രം​ഭ​ക​ര്‍​ക്കു​ള്ള ഇ​ന്‍​കു​ബേ​ന്‍ സെ​ന്‍റ​ര്‍, ക​ര്‍​ഷ​ക​ര്‍​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ള്‍, പ്രോ​ജ​ക്‌​ട് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​യാ​റാ​ക്കി ന​ല്‍​കു​ന്ന സ​ഹാ​യ​കേ​ന്ദ്രം, വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളും കേ​ന്ദ്ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, ഫി​ഷ​റീ​സ് രം​ഗ​ത്തെ ത​ന​താ​യ അ​റി​വു​ക​ള്‍ ബ്രീ​ഡു​ക​ള്‍, സ​സ്യ​ജാ​ല​ങ്ങ​ള്‍ എ​ന്നി​വ​യി​ലു​ള്ള ഗ​വേ​ഷ​ണം എ​ന്നി​വ ഇ​നി ഒ​രു കു​ട​ക്കീ​ഴി​ല്‍ സാ​ധ്യ​മാ​കും.

Related posts

കഞ്ചാവുമായി ചെറുവാഞ്ചേരി സ്വദേശി പിടിയിൽ.

Aswathi Kottiyoor

കൂത്തുപറമ്പ് കിണവക്കലിൽ ഡി കേക്ക് ത്രീ ഷോറൂം പ്രവർത്തനമാരംഭിച്ചു

Aswathi Kottiyoor

സ്നേഹ നികേതനിൽ അമ്മമാരോടൊപ്പം പരിപാടി സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox