25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഗ്യാസ് ടാങ്കര്‍ ലോറികളുടെ നിയമം ലംഘിച്ച യാത്ര – പോലീസ് നടപടികള്‍ കര്‍ശനമാക്കി. രണ്ടു ദിവസം പരിശോധിച്ചത് 312 വാഹനങ്ങള്‍ പിഴയായി 38750 രൂപ.
kannur

ഗ്യാസ് ടാങ്കര്‍ ലോറികളുടെ നിയമം ലംഘിച്ച യാത്ര – പോലീസ് നടപടികള്‍ കര്‍ശനമാക്കി. രണ്ടു ദിവസം പരിശോധിച്ചത് 312 വാഹനങ്ങള്‍ പിഴയായി 38750 രൂപ.

കണ്ണൂര്‍: അടുത്തടുത്തായി നടന്ന ഗ്യാസ് ടാങ്കര്‍ ലോറി അപകടങ്ങള്‍ കാരണം കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ നാഷണല്‍ ഹൈവേകളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. സിറ്റി പോലീസ് പരിധിയില്‍പ്പെട്ട ചാല, പുതിയതെരു, മേലെ ചൊവ്വ എന്നിവടങ്ങളില്‍ ഈ അടുത്തായി അശ്രദ്ധമായി ഗ്യാസ് ടാങ്കര്‍ ലോറി ഓടിച്ചതില്‍ വന്‍ അപകടങ്ങള്‍ ആണ് ഉണ്ടായിട്ടുള്ളത്. പോലീസ്സിന്‍റെയും നാട്ടുകാരുടെയും ഫയര്‍ ആന്‍ഡ് റസ്ക്യു ടീമിന്‍റെയും അവസരോചിതമായ രക്ഷാ പ്രവര്‍ത്തനമാണ് വന്‍ ദുരന്തത്തില്‍ നിന്നും മേല്‍ പ്രദേശങ്ങള്‍ രക്ഷപ്പെട്ടത്. ഇത്തരം അപകടങ്ങള്‍ തുടര്‍ച്ച ആയതോടെ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS ന്‍റെ നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ ജില്ലയിലെ നാഷണല്‍ ഹൈവേകളില്‍ പോലീസ് കര്‍ശന പരിശോധന ആംഭിച്ചിരിക്കുകയാണ്. ഗ്യാസ് വഹിച്ചു പോകുന്ന സമയത്ത് പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചു സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ പോലീസ് പരിശോധിച്ചു അത്തരം വാഹനങ്ങളുടെ ഡ്രൈവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ ആണ് സ്വീകരിച്ചു വരുന്നത്. സിറ്റി പോലീസ് പരിധിയിലെ കണ്ണപുരം, വളപട്ടണം, കണ്ണൂര്‍ ട്രാഫിക്, കണ്ണൂര്‍ ടൌണ്‍, എടക്കാട്, ധര്‍മ്മടം, തലശ്ശേരി, ന്യൂ മാഹി എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലെ നാഷണല്‍ ഹൈവേകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഗ്യാസ് ടാങ്കര്‍ ലോറികള്‍ ആണ് പരിശോധനക്ക് വിധേയമായത്. കണ്ണപുരം 31, വളപട്ടണം 28, കണ്ണൂര്‍ ട്രാഫിക്, 92, കണ്ണൂര്‍ ടൌണ്‍ 15, എടക്കാട് 62, ധര്‍മ്മടം 23, തലശ്ശേരി 32, ന്യൂ മാഹി 29 ഗ്യാസ് ടാങ്കര്‍ ലോറികള്‍ പരിശോധിച്ചു, 38750 രൂപ പിഴ ഇനത്തിലായി ഈടാക്കുകയും ചെയ്തു. ഒരു വാഹനത്തില്‍ രണ്ടു ഡ്രൈവര്‍മാര്‍ നിര്‍ബന്ധമാണെങ്കിലും മീക്ക ഗ്യാസ് ടാങ്കര്‍ ലോറികളിലും ഒരാള്‍ മാത്രമേ ഉണ്ടാവാറുള്ളൂ. വാഹനങ്ങളില്‍ സൂക്ഷിക്കേണ്ട സുരക്ഷാ ഉപകരണങ്ങള്‍ മിക്കവാറും വാഹനങ്ങളില്‍ ഉണ്ടാവാറില്ല. തുടര്‍ദിവസങ്ങളിലും ഗ്യാസ് ടാങ്കര്‍ ലോറികളിലെ പരിശോധന കര്‍ശനമായി നടപ്പാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Related posts

കോ​വി​ഡ് വാ​ക്സി​ന്‍: തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ക്ര​മീ​ക​ര​ണം

Aswathi Kottiyoor

വാ​ക്‌​സി​നേ​ഷ​ന്‍ മെ​ഗാ കാ​മ്പ​യി​ന്‍ ഇ​ന്നു മു​ത​ല്‍

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 446 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor
WordPress Image Lightbox