22.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • കോ​വി​ഡ് രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ ക്ഷേ​മാ​ന്വേ​ഷ​ണ​വു​മാ​യി പോ​ലീ​സ്
kannur

കോ​വി​ഡ് രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ ക്ഷേ​മാ​ന്വേ​ഷ​ണ​വു​മാ​യി പോ​ലീ​സ്

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ​യും വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ക്ഷേ​മാ​ന്വേ​ഷ​ണം ന​ട​ത്തി പോ​ലീ​സ്. പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും റ​വ​ന്യൂ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യാ​ണ് ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ 2510 കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ​യും വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ബൈ​ക്ക് പ​ട്രോ​ള്‍ ടീ​മു​ക​ളാ​ണ് 2718 കോ​വി​ഡ് ബാ​ധി​ത​രെ​യും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രെ​യും നേ​രി​ല്‍​ക്ക​ണ്ടു ക്ഷേ​മാ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പോ​ലീ​സ് 2530 ഫോ​ണ്‍ കോ​ളു​ക​ള്‍ വി​ളി​ച്ച് രോ​ഗി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു.
877 പേ​ര്‍​ക്ക് പു​തു​താ​യി കോ​വി​ഡ് സേ​ഫ്റ്റി ആ​പ്ലി​ക്കേ​ഷ​ന്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തു ന​ൽ​കി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് എ​ട്ടു​പേ​ര്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 44 പേ​ര്‍​ക്കെ​തി​രേ പി​ഴ ഈ​ടാ​ക്കി​യ​പ്പോ​ള്‍ 36 പേ​ര്‍​ക്ക് നോ​ട്ടീ​സ് ന​ൽ​കി. കൃ​ത്യ​മാ​യി മ​സ്‌​ക് ധ​രി​ക്കാ​ത്ത​ത​ത്തി​ന് 14 പേ​ര്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 175 പേ​ര്‍​ക്കെ​തി​രേ പി​ഴ ചു​മ​ത്തി. 65 പേ​ര്‍​ക്ക് നോ​ട്ടീ​സും ന​ൽ​കി. കോ​വി​ഡ് നി​യ​ന്ത്ര​ണ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 39 മ​റ്റ് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ 23 പേ​ര്‍​ക്കെ​തി​രേ പി​ഴ ചു​മ​ത്തു​ക​യും എ​ട്ടു​പേ​ര്‍​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. കൃ​ത്യ​മാ​യ യാ​ത്രാ രേ​ഖ​ക​ള്‍ ഇ​ല്ലാ​തെ യാ​ത്ര​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച 71 വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് പി​ടി​കൂ​ടി

Related posts

സൗജന്യ കൊവിഡ് ആര്‍ടിപിസിആർ പരിശോധന

Aswathi Kottiyoor

കണ്ണൂരിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്‌.

Aswathi Kottiyoor

വയോജന പരിരക്ഷയിൽ പുതിയ കാൽവെപ്പുമായി പിണറായി സാന്ത്വനം…………

Aswathi Kottiyoor
WordPress Image Lightbox