25.8 C
Iritty, IN
May 15, 2024
  • Home
  • Iritty
  • മാ​ക്കൂ​ട്ട​ത്ത് ക​ര്‍​ശ​ന പ​രി​ശോ​ധ​ന
Iritty

മാ​ക്കൂ​ട്ട​ത്ത് ക​ര്‍​ശ​ന പ​രി​ശോ​ധ​ന

ഇ​രി​ട്ടി: ലോ​ക്ക് ഡൗ​ണി​നി​ടെ കേ​ര​ള -ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​യാ​യ മാ​ക്കൂ​ട്ട​ത്തും പ​രി​ശോ​ധ​ന ശ​ക്തം. ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക് ച​ര​ക്കു വാ​ഹ​ന​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​ണ് അ​നു​മ​തി. ക​ര്‍​ണാ​ട​ക​യി​ല്‍ ര​ണ്ടാ​ഴ്ച സ​മ്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ കേ​ര​ള -ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ മാ​ക്കൂ​ട്ട​ത്തും ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. മ​ര​ണം, വി​വാ​ഹം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ക​ര്‍​ണാ​ട​ക അ​ധികൃ​ത​രു​ടെ അ​നു​മ​തി വേ​ണം. കേ​ര​ള​ത്തി​ല്‍ നി​ന്ന് ക​ര്‍​ണാ​ട​ക​യി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് 14 ദി​വ​സം നി​രീ​ക്ഷ​ണ​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ല്‍ പോ​കു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് നേ​ര​ത്തെ ഉ​ള്ള​തു​പോ​ലെ കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ണ്. പോ​ലീ​സും റ​വ​ന്യൂ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് മാ​ക്കൂ​ട്ടം ഫോ​റ​സ്റ്റ് ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​ത്താ​യി 24 മ​ണി​ക്കൂ​റും വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ക​ര്‍​ണാ​ട​ക​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ ബം​ഗ​ളൂ​രു, മൈ​സൂ​രു തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. കു​ട​ക് ജി​ല്ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​ണ്.

Related posts

ആറളം ഫാമിനെ ചവിട്ടി മെതിച്ച് കാട്ടാനക്കൂട്ടം – കാഴ്ചക്കാരായി ഫാം അധികൃതർ

Aswathi Kottiyoor

ആസാദികാ അമൃത് മഹോത്സവ് – ഹരിതകർമ്മ സേന ശേഖരിച്ച അജൈവ മാലിന്യങ്ങൾ സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റി

Aswathi Kottiyoor

ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ൽ ആ​ന മ​തി​ൽ ത​ന്നെ വേ​ണം

Aswathi Kottiyoor
WordPress Image Lightbox