25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • തെ​രു​വു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വു​മാ​യി ക​ണ്ണൂ​ർ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്
kannur

തെ​രു​വു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വു​മാ​യി ക​ണ്ണൂ​ർ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്

ക​ണ്ണൂ​ർ: ലോ​ക്ക് ഡൗ​ണി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ൽ തെ​രു​വി​ൽ അ​നാ​ഥ​രാ​യി​രി​ക്കു​ന്ന​വ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​പ്പൊ​തി​യു​മാ​യി ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രും വി​ശ​ന്നി​രി​ക്ക​രു​തെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ജി​ല്ലാ​പ​ഞ്ച​യ​ത്ത് ഇ​ത്ത​ര​മൊ​രു പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന​വ​ർ​ക്കാ​ണ് ഒ​രു​നേ​ര​ത്തെ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്.
ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ർ​വ​ഹി​ച്ചു. സ്റ്റേ​ഡി​യം, പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ്‌, ടൗ​ൺ സ്‌​ക്വ​യ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ഭ​ക്ഷ​ണ​പ്പൊ​തി ന​ൽ​കി. വെ​ജി​റ്റ​ബി​ൾ ബി​രി​യാ​ണി​യാ​ണ് എ​ല്ലാ​യി​ട​ത്തും ന​ൽ​കി​യ​ത്‌. ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​വ​രു​ടെ കൈ​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്താ​ണ് പൊ​തി ന​ൽ​കി​യ​ത്. വി​വി​ധ സ്പോ​ൺ​സ​ർ​മാ​രെ ക​ണ്ടെ​ത്തി അ​വി​ടെ​നി​ന്ന് ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് എ​ത്തി​ക്കു​ന്ന​ത​ര​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ലോ​ക്ക് ഡൗ​ൺ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ണി​ന്‍റെ പേ​രി​ൽ ന​ഗ​ര​ത്തി​ൽ ആ​രും വി​ശ​ന്നി​രി​ക്കി​ല്ലെ​ന്നും ഒ​റ്റ​പ്പെ​ട്ട് ന​ഗ​ര​ത്തി​ൽ ക​ഴി​യു​ന്ന അ​നാ​ഥ​ർ​ക്കാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തെ​ന്നും ദി​വ്യ വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ ഡി​വൈ​എ​ഫ്‌​ഐ പു​ഴാ​തി മേ​ഖ​ല ക​മ്മി​റ്റി​യാ​ണ്‌ ഭ​ക്ഷ​ണം സ്‌​പോ​ൺ​സ​ർ ചെ​യ്‌​ത​ത്‌. ഇ​ന്ന് ക​ണ്ണൂ​രി​ലെ ഒ​രു റ​സ്റ്റോ​റ​ന്‍റ് ഭ​ക്ഷ​ണം എ​ത്തി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ്‌ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. ര​ത്ന​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം കെ.​വി. ബി​ജു, ഡി​വൈ​എ​ഫ്‌​ഐ പു​ഴാ​തി മേ​ഖ​ല സെ​ക്ര​ട്ട​റി റി​ജേ​ഷ്‌, ഐ​ആ​ർ​പി​സി ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​എം. സാ​ജി​ദ്‌ തു​ട​ങ്ങി​യ​വ​രും ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

വാ​ക്സി​നാ​യി മേ​യ​റു​ടെ നി​വേ​ദ​നം

Aswathi Kottiyoor

കൊന്നൊടുക്കിയ പന്നികളുടെ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവായി.

Aswathi Kottiyoor

യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ മാന്തോപ്പ് ഒരുക്കി ജില്ലാ പഞ്ചായത്ത്

Aswathi Kottiyoor
WordPress Image Lightbox