25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ല്‍ സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സൗ​ക​ര്യ​മൊ​രു​ക്കും
kannur

സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ല്‍ സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സൗ​ക​ര്യ​മൊ​രു​ക്കും

ക​ണ്ണൂ​ര്‍: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സി​എ​ഫ്എ​ല്‍​ടി​സി​യാ​ക്കി​യ ക​ണ്ണൂ​ര്‍ സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ലി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ലു​ള്ള സി​എ​ഫ്എ​ല്‍​ടി​സി​യാ​ണ് സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ലി​ലേ​ത്. ബി ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഇ​വി​ടെ ഏ​ര്‍​പ്പെ​ടു​ത്തും. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്കാ​വ​ശ്യ​മാ​യ അ​ധി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍​ക്കും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
പു​തി​യ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം വേ​ഗ​ത്തി​ലാ​ക്കും. ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നും സം​വി​ധാ​ന​മൊ​രു​ക്കും. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രോ​ഗി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ മാ​ന​സി​ക പി​ന്തു​ണ ന​ല്‍​ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് പ്ര​വൃ​ത്തി​യി​ല്‍ അ​ലം​ഭാ​വം കാ​ട്ടു​ന്ന ക​രാ​റു​കാ​രെ ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം തീ​രു​മാ​നി​ച്ചു.
നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ല്‍ ക​രാ​റു​കാ​ര്‍ വീ​ഴ്ച വ​രു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. പ​ത്തം​ഗ എ​സ്പി​സി​എ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി, ആ​യു​ര്‍​വേ​ദ, ഹോ​മി​യോ, അ​ലോ​പ്പ​തി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് എ​ച്ച്എം​സി​ക​ള്‍, ജി​ല്ലാ സാ​ക്ഷ​ര​താ സ​മി​തി എ​ന്നി​വ രൂ​പീ​ക​രി​ച്ചു. സ്പി​ല്‍ ഓ​വ​ര്‍ പ​ദ്ധ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2021 -22 വാ​ര്‍​ഷി​ക പ​ദ്ധ​തി യോ​ഗം അം​ഗീ​ക​രി​ച്ചു. ടെ​ന്‍​ഡ​റു​ക​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നാ​യാ​ണ് യോ​ഗം ന​ട​ന്ന​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി.​കെ. സു​രേ​ഷ് ബാ​ബു, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​കെ. ര​ത്‌​ന​കു​മാ​രി, പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ടി. ​സ​ര​ള, വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ യു.​പി. ശോ​ഭ, സെ​ക്ര​ട്ട​റി വി.​ച​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

മ​രം കൊ​ള്ള​ക്കെ​തി​രേ യു​ഡി​എ​ഫ് പ്രതി​ഷേ​ധ​കൂ​ട്ടാ​യ്മ ഇന്ന്

Aswathi Kottiyoor

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം

Aswathi Kottiyoor

പൈ​പ്പ് വെ​ള്ള​മെ​ത്തു​ന്നി​ല്ല; കു​ടി​വെ​ള്ളമില്ലാ​തെ കു​ടും​ബ​ങ്ങ​ൾ

Aswathi Kottiyoor
WordPress Image Lightbox