• Home
  • Eranakulam
  • പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ഷോക്കേറ്റു മരിച്ചു..
Eranakulam

പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ഷോക്കേറ്റു മരിച്ചു..

പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു മരിച്ചു. എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റിനു സമീപമാണ് സംഭവം. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചത്.

ലഹരിമരുന്നു പിടികൂടിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ പോലീസിന്‍റെ കൈയ്യിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച രഞ്ജിത്ത് കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്ക് ചാടുകയും അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിലേക്ക് വലിഞ്ഞു കയറുകയുമായിരുന്നു. താഴെയിറങ്ങാൻ പൊലീസ് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വൈദ്യുതി ലൈനിലേക്ക് കിടക്കുകയായിരുന്നു.

Related posts

വിദ്യാര്‍ത്ഥി സംഘര്‍ഷം, മഹാരാജാസ് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു

Aswathi Kottiyoor

ഇടുക്കി ഡാം തുറന്നാലും ആശങ്ക വേണ്ട, വെള്ളം തുറന്നുവിടുക കുറഞ്ഞ അളവില്‍ മാത്രം.

Aswathi Kottiyoor

പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞു താഴ്ന്ന് 13 വയസ്സുകാരൻ മരിച്ചു; മുത്തച്ഛന് ഗുരുതര പരുക്ക്.

Aswathi Kottiyoor
WordPress Image Lightbox