• Home
  • kannur
  • കിടപ്പിലായവർക്ക്​ മൊബൈൽ വാക്​സിനേഷനുമായി കണ്ണൂർ ജില്ല പഞ്ചായത്ത്
kannur

കിടപ്പിലായവർക്ക്​ മൊബൈൽ വാക്​സിനേഷനുമായി കണ്ണൂർ ജില്ല പഞ്ചായത്ത്

കണ്ണൂർ: കിടപ്പിലായ രോഗികൾക്ക്​ വീട്ടിലെത്തി കോവിഡ്​ വാക്​സിൻ നൽകാനുള്ള നീക്കവുമായി കണ്ണൂർ ജില്ല പഞ്ചായത്ത്​. കണ്ണൂരിലാണ്​ സംസ്​ഥാനത്ത്​ ആദ്യമായി​ ഇത്തരമൊരു പദ്ധതിക്ക്​ തുടക്കമിടുന്നത്​. കേവിഡ്​ വ്യാപനം ജില്ലയിൽ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ്​ ഇത്തരമൊരു പദ്ധതി ജില്ല പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ ആവിഷ്​കരിച്ചതെന്ന്​ പ്രസിഡൻറ്​ പി.പി. ദിവ്യ പറഞ്ഞു​. ജില്ലയിലെ 4500ഓളം കിടപ്പിലായ രോഗികൾക്ക്​ കോവിഡ്​ വാക്​സിൻ നൽകാനാണ്​ ലക്ഷ്യമിടുന്നത്​. രോഗികളുടെ വീട്ടിലെത്തിലാണ്​ വാക്​സിൻ നൽകുക. ഇതിനായി പ്രത്യേകം രജിസ്​റ്റർ ചെയ്യേണ്ടതില്ല. പാലിയേറ്റിവ്​ കെയർ യൂനിറ്റി​ൻെറ നേതൃത്വത്തിൽ ജില്ലയിലെ കിടപ്പിലായ രോഗികളുടെ കണക്കുകൾ ഇതിനകം ശേഖരിച്ചിട്ടുണ്ട്​. ഇതുപ്രകാരമാണ്​ രോഗികളുടെ വീട്ടിലെത്തി കുത്തിവെപ്പ്​ നടത്തുക. ഇതിനായി രണ്ട്​ വാഹനങ്ങളും പ്രത്യേകം ആരോഗ്യപ്രവർത്തകരേയും സജ്ജീകരിക്കും. മേയ്​ രണ്ടിന്​ ശേഷം വാക്​സിൻ നൽകൽ തുടങ്ങാനാണ്​ ജില്ല പഞ്ചായത്ത്​ അധികൃതരുടെ തീരുമാനം. ദേശീയ ആരോഗ്യ മിഷ​ൻെറ സഹകര​ണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ ആദ്യ ഡോസ്​ സ്വീകരിക്കാത്ത 60 വയസ്സിന്​ മുകളിലുള്ള രോഗികൾക്കാണ്​ വാക്​സിൻ നൽകുക. ആദ്യഘട്ടത്തിൽ എല്ലാ പഞ്ചയാത്തുകളിലുമെത്തി വാക്​സിൻ നൽകും. തുടർണ്​ മലയോര മേഖലകളിലെ ട്രൈബൽ കോളനികളിലെത്തി കിടപ്പിലായ രോഗികൾക്ക്​ വാക്​സിൻ നൽകും. ജില്ല പഞ്ചായത്തി​ൻെറ തനതുഫണ്ട്​ ഉപയോഗിച്ചാണ്​ പദ്ധതി നടപ്പിലാക്കുന്നത്​. പേരാവൂർ, ഇരിട്ടി ബ്ലോക്ക്​ പഞ്ചായത്തുകളിലെ ട്രൈബൽ കോളനികളിലെ കിടപ്പുരോഗികൾക്ക്​ പൂർണമായും കുത്തിവെപ്പ്​ നൽകും. തുടർന്ന്​ ജില്ലയിലെ അർബുദമടക്കമുള്ള മാരകരോഗം ബാധിച്ച്​ കിടപ്പിലായ ജില്ലയിലെ മുഴുവൻ രോഗികൾക്കും വീട്ടിലെത്തി വാക്​സിൻ നൽകാനാണ്​ ഉദ്ദേശം. സമ്പൂർണ വാക്​സിൻ ജില്ല എന്നതാണ്​ പദ്ധതികൊണ്ട്​ ഉദ്ദേശിക്കുന്നതെന്ന്​ പി.പി. ദിവ്യ പറഞ്ഞു. 60 വയസ്സ്​ കഴിഞ്ഞ കിടപ്പിലായ രോഗികൾക്കും വാക്​സിൻ ലഭിച്ചാൽ മാത്രമേ ഈ ലക്ഷ്യം നടപ്പിലാക്കാനാകൂ. ജില്ല ആശുപത്രിയിൽ കോവിഡ്​ രോഗികൾക്ക്​ കൂടുതൽ സൗകര്യം ഒരുക്കുന്ന പദ്ധതികളും ജില്ല പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ ആവിഷ്​കരിക്കുന്നുണ്ടെന്ന്​ പി.പി. ദിവ്യ പറഞ്ഞു. കഴിഞ്ഞ വർഷം കോവിഡ്​ വ്യാപനകാലത്ത്​ ജില്ല പഞ്ചായത്തി​ൻെറ നേതൃത്വത്തിലൊരുക്കിയ കോൾ സൻെറർ സംവിധാനമടക്കം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Related posts

തടസമില്ലാതെ വൈ​ദ്യു​തി​യെ​ത്താൻ ക​ണ്ണൂ​രിൽ എ​ക്സ്പ്ര​സ് ഫീ​ഡ​ര്‍

Aswathi Kottiyoor

സെക്കന്‍റ് ഷോ അനുവദിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അടച്ചിടുമെന്ന് ഫിലിം ചേംബര്‍…………..

Aswathi Kottiyoor

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം………..

Aswathi Kottiyoor
WordPress Image Lightbox