• Home
  • kannur
  • തടസമില്ലാതെ വൈ​ദ്യു​തി​യെ​ത്താൻ ക​ണ്ണൂ​രിൽ എ​ക്സ്പ്ര​സ് ഫീ​ഡ​ര്‍
kannur

തടസമില്ലാതെ വൈ​ദ്യു​തി​യെ​ത്താൻ ക​ണ്ണൂ​രിൽ എ​ക്സ്പ്ര​സ് ഫീ​ഡ​ര്‍

ക​ണ്ണൂ​ര്‍ സ്റ്റേ​ഡി​യം പ​രി​സ​ര​ത്തേ​ക്ക് കൂ​ടു​ത​ല്‍ വൈ​ദ്യു​തി നേ​രി​ട്ട് എ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന സ്റ്റേ​ഡി​യം എ​ക്സ്പ്ര​സ് ഫീ​ഡ​ര്‍ സം​വി​ധാ​നം കെ​എ​സ്ഇ​ബി വി​ജ​യ​ക​ര​മാ​യി ചാ​ര്‍​ജ് ചെ​യ്തു. ക​ണ്ണൂ​ര്‍ കോ​ട​തി, കോ​ര്‍​പ​റേ​ഷ​ന്‍, ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി, ജി​ല്ലാ ക​ള​ക്ട​റു​ടേ​യും പോ​ലീ​സ് മേ​ധാ​വി​യു​ടേ​യും ക്യാ​മ്പ് ഓ​ഫീ​സു​ക​ള്‍, സ്റ്റേ​ഡി​യം കോം​പ്ല​ക്സി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍, അ​ഡ്വ​ക്കേ​റ്റ് ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ത​ട​സ​മി​ല്ലാ​തെ വൈ​ദ്യു​തി​യെ​ത്തി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​ണ് ഈ ​സം​വി​ധാ​നം.
പോ​ലീ​സ് മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ‘എ​ന്‍റെ കേ​ര​ളം എ​ക്സ്ബി​ഷ​നും’ സ്റ്റേ​ഡി​യം ഫീ​ഡ​റി​ല്‍ നി​ന്നു​ള്ള വൈ​ദ്യു​തി ന​ല്‍​കും. ഡീ​സ​ല്‍ ജ​ന​റേ​റ്റ​റി​ന്‍റെ ഉ​പ​യോ​ഗം ഇ​ത് വ​ഴി കു​റ​ക്കാ​ന്‍ സാ​ധി​ക്കും. ചൂ​ട് കൂ​ടി​യ​തോ​ടെ ആ​വ​ശ്യ​മാ​യ അ​ധി​ക വൈ​ദ്യു​തി നി​ല​വി​ലു​ള്ള ലൈ​നു​ക​ള്‍​ക്ക് താ​ങ്ങാ​നാ​വാ​ത്ത​തി​നാ​ല്‍ വ്യാ​പ​ക​മാ​യ വൈ​ദ്യു​ത ത​ട​സ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോ​ടെ​യാ​ണ് പു​തി​യ സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. കെ​ട്ടി​ട​ങ്ങ​ളി​ല്‍ എ​യ​ര്‍ ക​ണ്ടീ​ഷ​ന​റു​ക​ള്‍ വ്യാ​പ​ക​മാ​യ​തി​നാ​ലാ​ണ് അ​ധി​ക വൈ​ദ്യു​ത ഉ​പ​യോ​ഗം വ​ന്ന​ത്.
ഉ​ത്സ​വ കാ​ല​മാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ല്‍ വൈ​ദ്യു​തി ഉ​പ​യോ​ഗം ഇ​നി​യും വ​ര്‍​ധി​ക്കും. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും ക​രാ​ര്‍ ജീ​വ​ന​ക്കാ​രും സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​രേ സ​മ​യം പ്ര​വൃ​ത്തി ന​ട​ത്തി​യാ​ണ് ഒ​രാ​ഴ്ച നീ​ണ്ട ജോ​ലി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കോ​ട​തി, കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് പ്ര​വൃ​ത്തി സ​മ​യം വൈ​ദ്യു​തി മു​ട​ക്കം കു​റ​ക്കാ​ന്‍ പ്ര​ധാ​ന ലൈ​നു​ക​ള്‍ ഓ​ഫാ​ക്കി ന​ട​ത്തു​ന്ന പ്ര​വൃ​ത്തി​ക​ള്‍ രാ​വി​ലെ ത​ന്നെ ചെ​യ്ത് തീ​ര്‍​ത്തു. മു​പ്പ​തി​ന​ടു​ത്ത് ജീ​വ​ന​ക്കാ​രെ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​ക്കി​യ​തി​ലൂ​ടെ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍ സി .​ജ​ഗ​ദീ​ശ​ന്‍, സ​ബ് എ​ൻ​ജി​നി​യ​ര്‍​മാ​രാ​യ കെ.​സു​രേ​ഷ് ബാ​ബു, പി.​വി. സ​തീ​ഷ് ബാ​ബു, ക​രാ​റു​കാ​ര​ന്‍ അ​ബ്ദു​ള്‍ മ​ജീ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Related posts

പാചകവാതകം ഇനി പൈപ്പുവഴി

Aswathi Kottiyoor

കോവിഡ്​ പ്രതിരോധ ഉൽപന്നങ്ങളിൽ വ്യാജനും അമിത വിലയും കർശന നടപടിയുമായി പൊലീസ്

Aswathi Kottiyoor

കാട്ടാന ആക്രമണം; ജില്ലയിൽ 8 വർഷത്തിനിടെ 16 മരണം

Aswathi Kottiyoor
WordPress Image Lightbox