23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കോ​​​വി​​​ഡ്വ്യാ​പ​നം രൂ​ക്ഷ​മാ​ക്കു​ന്ന​ത് ഇ​ര​ട്ട ജ​നി​ത​ക വ്യ​തി​യാ​നം വ​ന്ന വൈ​റ​സ്
Kerala

കോ​​​വി​​​ഡ്വ്യാ​പ​നം രൂ​ക്ഷ​മാ​ക്കു​ന്ന​ത് ഇ​ര​ട്ട ജ​നി​ത​ക വ്യ​തി​യാ​നം വ​ന്ന വൈ​റ​സ്

സം​​​സ്ഥാ​​​ന​​​ത്തു കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​കു​​​ന്ന​​​ത് ഇ​​​ര​​​ട്ട ജ​​​നി​​​ത​​​ക വ്യ​​​തി​​​യാ​​​നം വ​​​ന്ന കൊ​​​റോ​​​ണ വൈ​​​റ​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യം മൂ​​ലം. ഇ​​​ന്ത്യ​​​ൻ വേ​​​രി​​​യ​​​ന്‍റ് ബി ​​​വ​​​ണ്‍ 617 എ​​​ന്ന വൈ​​​റ​​​സാ​​​ണ് ഇ​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്തെ പ​​​ത്തു ജി​​​ല്ല​​​ക​​​ളി​​​ൽ കോ​​​വി​​​ഡ് വ്യാ​​​പ​​​നം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ഒ​​​രു മാ​​​സ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ഈ ​​​വൈ​​​റ​​​സി​​​ന്‍റെ വ്യാ​​​പ​​​നം ഉ​​​ണ്ടാ​​​യ​​​തെ​​​ന്നാ​​​ണ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ജെ​​​നോ​​​മി​​​ക്സ് ആ​​​ന്‍​ഡ് ഇ​​​ന്‍റ​​​ഗ്രേ​​​റ്റീ​​​വ് ബ​​​യോ​​​ള​​​ജി​​​യു​​​ടെ പ​​​ഠ​​​ന​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. രോ​​​ഗതീ​​​വ്ര​​​ത കൂ​​​ട്ടു​​​ന്ന വ​​​ക​​​ഭേ​​​ദം-അ​​​താ​​​ണ് ഇ​​​ന്ത്യ​​​ൻ വേ​​​രി​​​യ​​​ന്‍റ് ബി ​​​വ​​​ണ്‍ 617.

ഇ​​​ര​​​ട്ട ജ​​​നി​​​ത​​​ക വ്യ​​​തി​​​യാ​​​നം വ​​​ന്ന വൈ​​​റ​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത് കോ​​​ട്ട​​​യ​​​ത്തും ആ​​​ല​​​പ്പു​​​ഴ​​​യി​​​ലു​​​മാ​​​ണ്. 19.05 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഈ ​​​വൈ​​​റ​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യം. 15.63 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​യി മ​​​ല​​​പ്പു​​​റ​​​വും 10 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ രോ​​​ഗി​​​ക​​​ളു​​​മാ​​​യി പാ​​​ല​​​ക്കാ​​​ടും കോ​​​ഴി​​​ക്കോ​​​ടും ഉ​​​ണ്ട്. കാ​​​സ​​​ർ​​​ഗോ​​​ഡ്, എ​​​റ​​​ണാ​​​കു​​​ളം, ക​​​ണ്ണൂ​​​ർ, കൊ​​​ല്ലം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലും ബി ​​​വ​​​ണ്‍ 617 വൈ​​​റ​​​സ് സാ​​​ന്നി​​​ധ്യമാണു ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ളത്. ജ​​​ന​​​സാ​​​ന്ദ്ര​​​ത കൂ​​​ടി​​​യ കേ​​​ര​​​ള​​​ത്തി​​​ലെ ഈ ​​​വൈ​​​റ​​​സ് സാ​​​ന്നി​​​ധ്യം അ​​​തി​​ഗു​​​രു​​​ത​​​ര സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ വി​​​ദ​​​ഗ്ധ​​​ർ സ​​​ർ​​​ക്കാ​​​രി​​​നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

കേ​​​ര​​​ള​​​ത്തി​​​ൽ ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ വ​​​യ​​​നാ​​​ട്, കോ​​​ട്ട​​​യം, കോ​​​ഴി​​​ക്കോ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ 10 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ പേ​​​രി​​​ൽ വ​​​ക​​​ഭേ​​​ദം വ​​​ന്ന എ​​​ൻ 440 കെ ​​​വൈ​​​റ​​​സ് സാ​​​ന്നി​​​ധ്യം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. പ്ര​​​തി​​​രോ​​​ധ ശേ​​​ഷി​​​യെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ക​​​ഴി​​​വു​​​ള്ള ത​​​രം വൈ​​​റ​​​സാ​​​ണി​​​ത്. ഇ​​​തു കൂ​​​ടാ​​​തെ യു​​​കെ വൈ​​​റ​​​സ് വ​​​ക​​​ഭേ​​​ദ​​​വും സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക​​​ൻ വ​​​ക​​​ഭേ​​​ദ​​​വും സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ട്. യു​​​കെ വൈ​​​റ​​​സ് വ​​​ക​​​ഭേ​​​ദം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ക​​​ണ്ണൂ​​​രി​​​ലാ​​​ണ്-75 ശ​​​ത​​​മാ​​​നം. സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക​​​ൻ വ​​​ക​​​ഭേ​​​ദ സാ​​​ന്നി​​​ധ്യം കൂ​​​ടു​​​ത​​​ലു​​​ള്ള​​​ത് പാ​​​ല​​​ക്കാ​​​ടാ​​​ണ്- 21.43 ശ​​​ത​​​മാ​​​നം. പി​​​ന്നി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് – 9.52 ശതമാനം. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ ഈ ​​​വൈ​​​റ​​​സ് സാന്നിധ്യം ആ​​​ദ്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ൾ ഇ​​​വി​​​ടം സു​​​ര​​​ക്ഷി​​​ത​​​മാ​​​ണ്. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ 3.8 ശ​​​ത​​​മാ​​​നം പേ​​​രെ മാ​​​ത്ര​​​മാ​​​ണ് അ​​​തി​​​തീ​​​വ്ര വൈ​​​റ​​​സ് ബാ​​​ധി​​​ച്ച​​​തെ​​​ങ്കി​​​ൽ ഈ ​​​മാ​​​സം അ​​​ത് 3.48 ആ​​​യി മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

Related posts

വിനാശകാരികളായ 5 സസ്യങ്ങളും 
4 ജീവികളും കേരളത്തിലും വ്യാപകം

Aswathi Kottiyoor

പദ്ധതി സമർപ്പണം: റെക്കോഡ്‌ നേട്ടം, 9 ജില്ല 100%

Aswathi Kottiyoor

രാജ്യത്തെ റബർ തോട്ടങ്ങളുടെ കണക്കെടുപ്പ് ഉടൻ………..

Aswathi Kottiyoor
WordPress Image Lightbox