27.1 C
Iritty, IN
May 18, 2024
  • Home
  • Peravoor
  • കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് തു​ണ​യാ​യി അ​ഗ്നി​രക്ഷാസേ​ന
Peravoor

കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് തു​ണ​യാ​യി അ​ഗ്നി​രക്ഷാസേ​ന

പേ​രാ​വൂ​ർ: കോ​വി​ഡ് രോ​ഗി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ടി​ന് മു​ക​ളി​ൽ വീ​ണ ക​മു​ക് മു​റി​ച്ചു മാ​റ്റി അ​ഗ്നിരക്ഷാ സേ​ന. വെ​ള്ള​ർവ​ള്ളി​യി​ലെ കു​ടും​ബ​ത്തി​നാണ് സ​ഹാ​യ​ഹ​സ്ത​വുമാ​യി പേ​രാ​വൂ​ർ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യ​ത്.
ഇ​ന്ന​ലെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് മ​രം വീ​ണ് വീ​ട് ത​ക​ർ​ന്ന​ത്. ഓ​ടുമേ​ഞ്ഞ വീ​ടാ​യ​തി​നാ​ൽ ഓ​ടു​ക​ൾ പൊ​ട്ടി താ​ഴെ വെ​ള്ളംവീ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യി.കോ​വി​ഡ് രോ​ഗി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ടാ​യ​തി​നാ​ൽ കേ​ടുപാ​ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ല​രേ​യും സ​മീ​പി​ച്ചെ​ങ്കി​ലും ആ​രും സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​യി​ല്ല.
തു​ട​ർ​ന്ന് പേ​രാ​വൂ​ർ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് ക​മു​ക് വെ​ട്ടി​മാ​റ്റി പൊ​ട്ടിപോ​യ ഓ​ടു​ക​ൾ​ക്ക് പ​ക​രം ഓ​ടു​ക​ൾ മേ​ഞ്ഞ് സു​ര​ക്ഷി​ത​മാ​ക്കി​യ​ത്. പേ​രാ​വൂ​ർ ഫ​യ​ർ സ്‌​റ്റേ​ഷ​ൻ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​ദീ​പ​ൻ പു​ത്ത​ല​ത്ത്, സി.​പി.​വി​ജേ​ഷ് , ആ​ർ പി.​ബെ​ഞ്ച​മി​ൻ, കെ.​എ. സി​ജു, ആ​ൽ​ബി​ൻ ഏ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

Related posts

പേരാവൂർ; ടൗണിലെ മാലിന്യക്കൂമ്പാരം നീക്കാൻ ഓട്ടോത്തൊഴിലാളികൾ പരാതി നല്കി

Aswathi Kottiyoor

കെ ടി കൺസൾട്ടൻസി പ്രവർത്തനം ആരംഭിച്ചു.

Aswathi Kottiyoor

സ്ഥലം സംഭാവന നല്‍കിയ കല്ലടി സ്വദേശി ഈപ്പന്‍ ഫിലിപ്പിനെ അനുമോദിച്ചു

Aswathi Kottiyoor
WordPress Image Lightbox