27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • 4 ദിവസം കേരളത്തിൽ ഇടിമിന്നലോടെ മഴ സാധ്യത, ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്
Uncategorized

4 ദിവസം കേരളത്തിൽ ഇടിമിന്നലോടെ മഴ സാധ്യത, ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഈ ആഴ്ച 4 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്. മെയ് 4, 5, 6, 7 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. അതേസമയം ഇന്ന് സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്.

അതേസമയം ഇക്കുറി മെയ് മാസത്തിലെ വേനൽ മഴയിൽ ഇതാദ്യമായി സംസ്ഥാനത്ത് യെല്ലോ അലർട്ടടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴാം തിയതി വയനാട് ജില്ലയിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Related posts

സിദ്ധാര്‍ത്ഥൻ കേസിലെ 11ാം പ്രതിയുടെ അച്ഛൻ അധ്യാപകനായ വിജയൻ അന്തരിച്ചു

Aswathi Kottiyoor

🔶കണ്ണൂർ ജില്ലയിലെ പോലീസുകാർക്ക് നഷ്ടമായത് മൂന്ന് കോടി രൂപ; എന്നിട്ടും അന്വേഷണമില്ല, എന്തുകൊണ്ട്?

Aswathi Kottiyoor

ക്യാംപസ് മർദനക്കേസിലെ ജാമ്യമില്ലാ വാറന്‍റിന് പുല്ലുവില,എസ്എഫ്ഐ സെക്രട്ടറിആര്‍ഷോയെ കണ്ടില്ലെന്ന് നടിച്ച് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox