24.1 C
Iritty, IN
October 5, 2023
  • Home
  • Peravoor
  • പേരാവൂർ; ടൗണിലെ മാലിന്യക്കൂമ്പാരം നീക്കാൻ ഓട്ടോത്തൊഴിലാളികൾ പരാതി നല്കി
Peravoor

പേരാവൂർ; ടൗണിലെ മാലിന്യക്കൂമ്പാരം നീക്കാൻ ഓട്ടോത്തൊഴിലാളികൾ പരാതി നല്കി

പേരാവൂർ: ടൗണിൽ വ്യാപാര സ്ഥാപനത്തിന് മുന്നിൽ കൂട്ടിയിട്ട മാലിന്യക്കൂമ്പാരം നീക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്ന് ആക്ഷേപം. ഇതിനെതിരെ നടപടിയാവശ്യപ്പെട്ട് താലൂക്കാസ്പത്രി കവലയിലെ ഓട്ടോ തൊഴിലാളികൾ അധികൃതർക്കും വ്യാപാര സംഘടനകൾക്കും പരാതി നല്കി.

കൊട്ടിയൂർ റോഡരികിൽ ആസ്പത്രി കവലയിലെ അടച്ചിട്ട വ്യാപാരസ്ഥാപനത്തിന് മുന്നിലാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ഹരിതകർമ സേനയോ പഞ്ചായത്തിലെ ശുചീകരണത്തൊഴിലാളികളോ മാലിന്യക്കൂമ്പാരം കണ്ടില്ലെന്ന മട്ടിലാണ്. ശുചിത്വ പേരാവൂർ, ക്ലീൻ പേരാവൂർ, ഗ്രീൻ പേരാവൂർ എന്ന മുദ്രാവാക്യവുമായി പഞ്ചായത്ത് ഭരണസമിതി വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ച് രംഗത്തുള്ളപ്പോഴാണ് ടൗണിൽ തന്നെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാതിരിക്കുന്നത്.

Related posts

പേരാവൂർ പഞ്ചായത്ത് മുൻകാല ജനപ്രതിനിധികളെ ആദരിച്ചു

𝓐𝓷𝓾 𝓴 𝓳

കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ ധർണ്ണ

𝓐𝓷𝓾 𝓴 𝓳

കെ മീനാക്ഷി ടീച്ചറുടെ മൃതദേഹം സംസ്‌കരിച്ചു.

WordPress Image Lightbox