25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ യു​വ​തി കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
Iritty

ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ യു​വ​തി കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു

ഇ​രി​ട്ടി: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ച യു​വ​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​രി​ട്ടി നേ​രം​മ്പോ​ക്കി​ലെ റ​ഷ മ​ൻ​സി​ലി​ൽ പി.​കെ.​റി​യാ​സ് -ഫൗ​സി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ റ​ഷ​ ഫാ​ത്തി​മ (25)യാ​ണ് മ​രി​ച്ച​ത്. മൈ​ഗ്രെ​യി​ൻ രോ​ഗ​ബാ​ധി​ത​യാ​യ യു​വ​തി ഒ​രാ​ഴ്ച മു​ൻ​പ് ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​സു​ഖം ഭേ​ദ​മാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ണൂ​ർ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് യു​വ​തി കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ഇ​രി​ട്ടി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ക​ബ​റ​ട​ക്കി. ഭ​ർ​ത്താ​വ്: റ​ജീ​ഫ് (വാ​രം). സ​ഹോ​ദ​ര​ങ്ങ​ൾ: റ​ഫ് നാ​സ് (ബി​സി​ന​സ്, വീ​രാ​ജ് പേ​ട്ട ), റ​ജി​ൻ ( മ​യ്യി​ൽ ഐ ​ടി​എം വി​ദ്യാ​ർ​ഥി ), റ​നീം (ഇ​രി​ട്ടി ക​ട​ത്തം ക​ട​വ് സെ​ന്‍റ് ജോ​ൺ ബാ​പി​സ്റ്റ് ഇം​ഗ്ലി​ഷ് മീ​ഡി​യം സ്കൂ​ൾ).

Related posts

നിയമസഭാ തിരഞ്ഞെടുപ്പ് ; കൂട്ടുപുഴ അതിർത്തിയിൽ കേരള -കർണാടക എക്സൈസ് പരിശോധന

Aswathi Kottiyoor

കിളിയന്തറയിൽ വീടുകളൊരുങ്ങുന്നു, പുഴയെടുത്ത ഓർമകൾക്കുമേൽ

Aswathi Kottiyoor

ഇരിട്ടി നഗരസഭ പ്രത്യേക പഠന പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox