28.2 C
Iritty, IN
November 30, 2023
  • Home
  • kannur
  • കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ച ലോക്ക്ഡൗൺ സമ്പൂർണമായിരുന്നു
kannur

കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ച ലോക്ക്ഡൗൺ സമ്പൂർണമായിരുന്നു

ക​ണ്ണൂ​ർ: കോ​വി‍​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​ന്ന​ലേ​യും തു​ട​ർ​ന്ന​തോ​ടെ ജി​ല്ല​യി​ൽ ഇ​ന്ന​ലെ മി​നി ലോ​ക്ക് ഡൗ​ണാ​യി​രു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ലും വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലും ഇ​ന്ന​ലേ​യും പോ​ലീ​സി​ന്‍റെ വ്യാ​പ​ക പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രു​ന്നു. അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ ത​ട​യി​ല്ലെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും ഇ​ന്ന​ലെ ക​ണ്ണൂ​രി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ​ത് മൂ​ന്ന് സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്ര​മാ​ണ്.

കെ​എ​സ്ആ​ർ​ടി​സി​യു സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി. ഇ​ന്ന​ലെ ദീ​ർ​ഘ​ദൂ​ര​മ​ട​ക്കം 30 ശ​ത​മാ​നം ബ​സു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത്. ക​ണ്ണൂ​രി​ൽ​നി​ന്നു കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളും ത​ളി​പ്പ​റ​ന്പ്, പ​യ്യ​ന്നൂ​ർ, കൂ​ത്തു​പ​റ​ന്പ് ഭാ​ഗ​ത്തേ​ക്ക് ചി​ല സ​ർ​വീ​സു​ക​ളും മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ന​ട​ത്തി​യ​ത്.

അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ പോ​ലീ​സ് ത​ട​ഞ്ഞു. കാ​ര​ണം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന രേ​ഖ​യോ, സ്വ​യം ത​യാ​റാ​ക്കി സ​ത്യ​പ്ര​സ്താ​വ​ന​യോ കൈ​യി​ലു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് പു​റ​ത്തി​റ​ങ്ങാ​നും യാ​ത്ര​യ്ക്കും അ​നു​മ​തി ന​കി​യ​ത്. ഞാ​യ​റാ​ഴ്ച ആ​യ​തി​നാ​ൽ ദേ​ശീ​യ​പാ​ത​യി​ലൊ​ഴി​കെ മ​റ്റി​ട​ങ്ങ​ളി​ലെ​ല്ലാം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും വ​ള​രെ കു​റ​വാ​യി​രു​ന്നു. വി​വാ​ഹം, മ​ര​ണം തു​ട​ങ്ങി​യ​വ​യ്ക്കാ​യി ചി​ല്ല​റ വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തി. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ള​ട​ക്കം അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന അ​പൂ​ർ​വം ക​ട​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​ത്. ക​ട​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ചി​ല്ല.

സു​ര​ക്ഷാ പ​രി​ശോ​ധ​ന ശ​ക്തം

ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഞാ​യാ​റാ​ഴ്ച​യാ​യി​ട്ടും പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​യി​രു​ന്നു.​അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ആ​രേ​യും യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​ല്ല.
യാ​ത്രാ​രേ​ഖ​യു​ള്ള​വ​രെ മാ​ത്ര​മാ​ണ് ടൗ​ണി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. ചെ​ട്ടി​പ്പീ​ടി​ക, ക​ണ്ണൂ​ർ താ​ണ, മ​ര​യ്ക്കാ​ർ​ക​ണ്ടി, പ​ട​ന്ന​പ്പാ​ലം തു​ട​ങ്ങി ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന എ​ല്ലാ പ്ര​ധാ​ന റോ​ഡു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​യി​രു​ന്നു.

വി​വാ​ഹം; കേ​സെടുത്തു

നേ​ര​ത്തെ തീ​രു​മാ​നി​ച്ച വി​വാ​ഹ​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ളു​ക​ളെ ക്ര​മീ​ക​രി​ക്കാ​ൻ പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി. ഹാ​ളി​ൽ 75 പേ​ർ​ക്കും തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ 150 പേ​ർ​ക്കും മാ​ത്ര​മാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. വി​വാ​ഹം ന​ട​ത്തു​ന്ന വീ​ട്ടു​കാ​ർ​ക്ക് അ​താ​ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും വി​വാ​ഹ​ത്തി​ന് ആ​ളു​ക​ൾ കൂ​ടു​ന്നു​ണ്ടോ​യെ​ന്ന് പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഴീ​ക്കോ​ട് ചാ​ലി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് കൂ​ടു​ത​ൽ ആ​ളു​ക​ൾ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക​യും വാ​ദ്യ​മേ​ള​ങ്ങ​ളും പ​ട​ക്ക​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ വ​ര​ന്‍റെ പി​താ​വ് സു​ജി​ത്തി​നെ​തി​രേ വ​ള​പ​ട്ട​ണം പോ​ലീ​സ് ക​സെ​ടു​ത്തു. കൂ​ടാ​തെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് 10 വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ ക​ട​ലാ​യി ക്ഷേ​ത്രം എ​ക്സീ​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​ക്കെ​തി​രേ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്തു.

കാസർഗോഡും നിശ്ചലം

കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ നി​ശ്ച​ലമാ​യി ജി​ല്ല. കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ൽ പ​ഴം, പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക് ക​ട​ക​ളും ഏ​താ​നും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും ബേ​ക്ക​റി​ക​ളും മാ​ത്ര​മാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട്ടെ എ​ടി​എം കൗ​ണ്ട​റു​ക​ളി​ൽ ഒ​ന്നി​ൽ​പോ​ലും പ​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഹോ​ട്ട​ലു​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് അ​ട​ക്ക​മു​ള്ള ഹോ​ട്ട​ലു​ക​ളും അ​ട​ഞ്ഞു​കി​ട​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഭ​ക്ഷ​ണ​ത്തി​നാ​യി ജ​ന​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി കാ​ന്‍റീ​നു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​ന്നു.

ഏ​താ​നും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും വി​ര​ലി​ലെ​ണ്ണാ​വു​ന്ന യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​രെ കാ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ടൗ​ണി​ൽ ബ​സു​ക​ൾ നി​ർ​ത്തി​യി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി. രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ കാ​ഞ്ഞ​ങ്ങാ​ട്-​കാ​സ​ർ​ഗോ​ഡ് ച​ന്ദ്ര​ഗി​രി പാ​ലം വ​ഴി നാ​ലു സ​ർ​വീ​സ് ന​ട​ത്തി​യി​ട്ടും വെ​റും 900 രൂ​പ​യാ​ണ് ക​ള​ക്ഷ​ൻ ല​ഭി​ച്ച​തെ​ന്ന് ഒ​രു ക​ണ്ട​ക്ട​ർ പ​റ​ഞ്ഞു. ഇ​ങ്ങ​നെ ന​ഷ്ടം സ​ഹി​ച്ച് എ​ത്ര നാ​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

സ്വ​കാ​ര്യ​ബ​സു​ക​ൾ ഒാ​ടി​യി​ല്ല. വ​ള​രെ കു​റ​ച്ച് ഒാ​ട്ടോ​റി​ക്ഷ​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

Related posts

കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് 18 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

ഡെങ്കിപ്പനി – ജാഗ്രത പാലിക്കണം: ഡിഎംഒ

Aswathi Kottiyoor

ജില്ലയില്‍ ഇന്ന് 2085 പേര്‍ക്ക് കൂടി കൊവിഡ്; 1981 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor
WordPress Image Lightbox