23.6 C
Iritty, IN
October 3, 2023
  • Home
  • Iritty
  • നിയമസഭാ തിരഞ്ഞെടുപ്പ് ; കൂട്ടുപുഴ അതിർത്തിയിൽ കേരള -കർണാടക എക്സൈസ് പരിശോധന
Iritty

നിയമസഭാ തിരഞ്ഞെടുപ്പ് ; കൂട്ടുപുഴ അതിർത്തിയിൽ കേരള -കർണാടക എക്സൈസ് പരിശോധന

നിയമസഭാ ഇലക്ഷനോടനുബന്ധിച്ച് മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും അനധികൃത കടത്ത് തടയുന്നതിന് കേരള കർണ്ണാടക എക്സൈസ് സംഘം കർണ്ണാടക അതിർത്തിയായ മാക്കൂട്ട, കൂട്ടുപുഴ എന്നിവിടങ്ങളിൽ വച്ച് പരിശോധന നടത്തി.ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ ഹരിദാസൻ പാലക്കൽ വീടിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മട്ടന്നൂർ,ഇരിട്ടി റെയിഞ്ച് ഇൻസ്പക്ടർ മാരായ എ.കെ. വിജേഷ്,സി.ഷാബു, കർണ്ണാടക എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഭാഗ്യ, എക്സൈസ് ഇൻസ്പെക്ടർ മാരായ ബി.എസ്.മോഹൻ കുമാർ,അനിൽ എം ജഗദാണ്ടെ തുടങ്ങി ഇരുപത്തഞ്ചോളം ഉദ്യോഗസ്ഥർ പങ്കെടുത്തു.ഇലക്ഷനോടനുബന്ധിച്ച് തുടർന്നും വിവിധ സമയങ്ങളിൽ ഇത്തരം പരിശോധന തുടരുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

Related posts

ട്രെയിൻ തട്ടി ആറളം സ്വദേശി മരിച്ചു

പച്ചക്കറിതൈകൾ വിതരണം ചെയ്തു.

𝓐𝓷𝓾 𝓴 𝓳

ദുരൂഹത നീങ്ങി ഗണേശ വിഗ്രഹം പഴശ്ശി ജലാശയത്തിലെത്തിയ വഴി കണ്ടെത്തി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox