27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • ത​ട്ടു​ക​ട​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്
kannur

ത​ട്ടു​ക​ട​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

ക​ണ്ണൂ​ര്‍: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും ലൈ​സ​ൻ​സ് എ​ടു​ക്കാ​തെ​യും ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ത​ട്ടു​ക​ട​ക​ൾ വ്യാ​പ​ക​മാ​കു​ന്നു. ലോ​ക്ക്ഡൗ​ണി​നും ശേ​ഷം ന​ഗ​ര​ത്തി​ൽ നി​ര​വ​ധി ത​ട്ടു​ക​ട​ക​ളാ​ണ് അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ന​ഗ​ര​ത്തി​ലെ ഇ​ട​വ​ഴി​ക​ളി​ൽ പോ​ലും തീ​ർ​ത്തും വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ത​ട്ടു​ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ത​ട്ടു​ക​ട​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച​തി​ന്‍റെ റി​പ്പോ​ര്‍​ട്ടും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍, പ​ഞ്ചാ​യ​ത്ത് ലൈ​സ​ന്‍​സ് എ​ന്നി​വ​യും നി​ര്‍​ബ​ന്ധ​മാ​യും ഉ​ട​മ​ക​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രി​ക്ക​ണം. എ​ന്നാ​ല്‍ ഇ​വ​യൊ​ന്നു​മി​ല്ലാ​തെ അ​ധി​കൃ​ത​രു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ട്ടാ​ണ് പ​ല​തി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​നം. വൈ​കു​ന്നേ​രം അ​ഞ്ചി​നു ശേ​ഷ​മാ​ണ് ത​ട്ടു​ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം. ഇ​വി​ട​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടി നി​ല്‍​ക്കു​ന്ന​ത്.

ഒ​ഴി​ഞ്ഞ സാ​നി​റ്റൈ​സ​ര്‍ ബോ​ട്ടി​ലും ഹാ​ൻ​ഡ് വാ​ഷു​മാ​ണ് പ​ല​യി​ട​ത്തും. ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥ​ല​ത്ത് ത​ന്നെ​യാ​ണ് ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​ത്. പാ​ത്രം ക​ഴു​കാ​നു​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​വും കൈ​ക​ഴു​കു​ന്ന വെ​ള്ള​വു​മെ​ല്ലാം ഒ​ഴു​ക്കു​ന്ന​ത് ഒ​രു സ്ഥ​ല​ത്ത് ത​ന്നെ. ഇ​റ​ച്ചി പൊ​രി​ക്കു​ന്ന എ​ണ്ണ ഒ​രു ദി​വ​സം ഉ​പ​യോ​ഗി​ച്ച​തു ത​ന്നെ​യാ​ണ് ആ​ഴ്ച​ക​ളോ​ളം പ​ല​യി​ട​ത്തും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ല്‍ ത​ന്നെ മ​റ്റ് എ​ണ്ണ​ക്ക​ടി​ക​ളും പൊ​രി​ച്ചെ​ടു​ക്കു​ന്ന​വ​രു​ണ്ട്. ര​ണ്ട് ദി​വ​സം പ​ഴ​കി​യ എ​ണ്ണ വീ​ണ്ടും ചൂ​ടാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ വി​ഷ​സ​മാ​ന​മാ​യ ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ളാ​ണ് ആ​ളു​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന​ത്.

പ​ല​ഹാ​ര​ങ്ങ​ള്‍ മൃ​ദു​വാ​കാ​ന്‍ കൃ​ത്യ​മാ​യ അ​ള​വി​ല്ലാ​തെ സോ​ഡാ​പൊ​ടി​യും മ​റ്റ് രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ളും പ​ല​രും ചേ​ര്‍​ക്കു​ന്നു​ണ്ട്. കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന ത​ട്ടു​ക​ട​ക​ള്‍ വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്നു​ണ്ട്. ഭൂ​രി​ഭാ​ഗം ക​ട​ക​ള്‍​ക്കും ആ​ദ്യം താ​ക്കീ​ത് ന​ല്‍​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ത് പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ പി​ഴ ഈ​ടാ​ക്കും. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ത​ട്ടു​ക​ട​ക​ള്‍ വ്യാ​പ​ക​മാ​യ​തി​നാ​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ധി​കൃ​ത​ർ.

Related posts

ക​ള്ളു​ഷാ​പ്പു​ക​ൾ​ക്ക് മു​ന്നി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​പ്പ​റ​ത്തി വ​ൻ തി​ര​ക്ക്

ആ​റ​ളം ഫാ​മി​ൽ അ​ക്ഷ​യ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor

നഷ്ടമാകുന്നത് വ്യവസായ- ടൂറിസം മേഖലയുടെ അനന്തസാധ്യതകള്‍

Aswathi Kottiyoor
WordPress Image Lightbox