കണ്ണൂര്‍: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സിറ്റി പോലീസ് കമ്മീഷണര്‍ ആർ. ഇളങ്കോയുടെ നേതൃത്വത്തിൽ കണ്ണൂര്‍ ടൗണിലെ മാളുകള്‍, മാർക്കറ്റ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. അടുത്ത ദിവസം മുതല്‍ കണ്ണൂര്‍ സിറ്റി പോലീസ് പരിധികളില്‍ കൂടുതല്‍ പരിശോധനകളും നിയന്ത്രണങ്ങളും ഉണ്ടാകുമെന്നും ജില്ലയിലെ കോവിഡ് വ്യാപനത്തിനെതിരേ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമെന്നും പോലീസ് പട്രോളിംഗും വാഹനപരിശോധനയും നടത്തുമെന്നും കമ്മീഷണർ അറിയിച്ചു.
വ്യാപാരസ്ഥാപനങ്ങളിൽ സാനിറ്റെസർ, സാമൂഹിക അകലം എന്നിവ ഉറപ്പുവരുത്തുന്നതിനായി പോലീസിനെ ഒരുക്കിയിട്ടുണ്ട്. പൊതുപരിപാടികള്‍, ആഘോഷണങ്ങള്‍, വാഹനങ്ങള്‍, മാളുകള്‍ , ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.