24.6 C
Iritty, IN
September 28, 2024
  • Home
  • kannur
  • കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം
kannur

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം

ക​ണ്ണൂ​ർ: കോ​വി​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട വ്യാ​പ​നം ചെ​റു​ക്കു​ന്ന​തി​നാ​യി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് എ​ഡി​എ​മ്മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി.ജി​ല്ല​യി​ലെ വി​വി​ധ വ്യാ​പാ​ര-​വാ​ണി​ജ്യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ആ​ഘോ​ഷ അ​വ​സ​ര​ങ്ങ​ളി​ല്‍ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന വ​ലി​യ തി​ര​ക്കു​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​നെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും വ്യാ​പാ​രി​സം​ഘ​ട​ന​ക​ള്‍ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് യോ​ഗം നി​ര്‍​ദേ​ശി​ച്ചു.
ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ക്കി​ക്കൊ​ണ്ടും ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ഹോം ​ഡെ​ലി​വ​റി അ​ല്ലെ​ങ്കി​ല്‍ ടേ​ക്ക് ഹോം ​സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടും ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. ക​ട​ക​ളി​ല്‍ എ​സ്എം​എ​സ് (സാ​മൂ​ഹ്യ അ​ക​ലം, മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍) ഉ​റ​പ്പു​വ​രു​ത്ത​ണം. ക​ട​യി​ല്‍ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും ക​ട​യ്ക്ക​ക​ത്ത് കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ഒ​രേ​സ​മ​യം പ്ര​വേ​ശി​പ്പി​ക്കാ​തി​രി​ക്കു​വാ​നും ക​ട​യു​ട​മ​ക​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. പോ​ലീ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ന​ട​പ​ടി​ക​ളു​മാ​യി വ്യാ​പാ​രി​ക​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് പൊ​തു​ജ​നം സ​ഹ​ക​രി​ക്കാ​ത്ത​പ​ക്ഷം വ്യാ​പാ​രി​ക​ള്‍​ക്ക് പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടാം. ബോ​ധ​പൂ​ര്‍​വ​മാ​യ കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ കേ​സെ​ടു​ക്കും. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തും വാ​ക്സി​നേ​ഷ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​യ സ്റ്റി​ക്ക​റു​ക​ള്‍ ക​ട​ക​ളി​ല്‍ പ​തി​ക്കാ​നും തീ​രു​മാ​ന​മാ​യി. ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ എ​സി​പി എം.​വി. അ​നി​ല്‍​കു​മാ​ര്‍, ഡ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​എം പ്രീ​ത, കോ​വി​ഡ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വ​സു ആ​ന​ന്ദ്, ഡി​ഡി​പി ഷാ​ജി ജോ​സ​ഫ് ചെ​റു​കാ​ര​ക്കു​ന്നേ​ല്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഇ. ​എ​ന്‍. സ​തീ​ഷ് ബാ​ബു, ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഡി. ​സാ​ജു, നോ​ര്‍​ത്ത് മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് പ്ര​തി​നി​ധി​ക​ളാ​യ കെ.​വി. ഹ​നീ​ഷ്, ടി.​കെ. ര​മേ​ഷ് കു​മാ​ര്‍, ജി​ല്ലാ മ​ര്‍​ച്ച​ന്‍റ് ചേം​ബ​ര്‍ പ്ര​തി​നി​ധി​ക​ളാ​യ വി.​എം. അ​ഷ്റ​ഫ്, മു​ഹ​മ്മ​ദ് സാ​ജി​ദ്, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​തി​നി​ധി കെ. ​വി. സ​ലീം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1057 പേര്‍ക്കെതിരെ കേസെടുത്തു……….

Aswathi Kottiyoor

അ​ന​ർ​ഹ റേ​ഷ​ൻ കാ​ർ​ഡ് കൈ​വ​ശ​പ്പെ​ടു​ത്തി​യ​വ​ർ​ക്കെ​തി​രേ സ​പ്ലൈ ഓ​ഫീ​സ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ പ​ല​രു​ടെ​യും റേ​ഷ​ൻ കാ​ർ​ഡു​ക​ൾ “ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന പ​രാ​തി

Aswathi Kottiyoor

ഇ-ലോ​ക് അ​ദാ​ല​ത്ത് 11 ന്

Aswathi Kottiyoor
WordPress Image Lightbox