27.2 C
Iritty, IN
July 3, 2024
  • Home
  • kannur
  • ഇ​ന്ന് 40 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍
kannur

ഇ​ന്ന് 40 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 18 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കും. കൂ​ടാ​തെ ക​ണ്ണൂ​ര്‍ ജൂ​ബി​ലി ഹാ​ള്‍, കൂ​ത്തു​പ​റ​മ്പ് മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം പ​വ​ലി​യ​ന്‍, പ​യ്യ​ന്നൂ​ര്‍ ബോ​യ്സ് സ്‌​കൂ​ള്‍ എ​ന്നി​വ കോ​വി​ഡ് മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും. മു​ക​ളി​ല്‍ പ​റ​ഞ്ഞ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വാ​ക്സി​ന്‍ ആ​ണ് ന​ല്‍​കു​ക.
മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ളി​ല്‍ 500-1000 പേ​ര്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ 45 വ​യ​സി​ന് മു​ക​ളി​ല്‍ ഉ​ള്ള​വ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്. മു​ന്‍​ഗ​ണ​നാ​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും വാ​ക്സി​ന്‍ വി​ത​ര​ണം അ​തി​വേ​ഗം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് .
സ​ര്‍​ക്കാ​ര്‍ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടാ​തെ 19 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക.
സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഈ ​വാ​ക്സി​നേ​ഷ​ന്‍ സൗ​ജ​ന്യ​മാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച നി​ര​ക്കാ​യ 250 രൂ​പ ന​ല്‍​ക​ണം. കോ​വി​ന്‍ (https://ww w.cowin.go v.in) എ​ന്ന വെ​ബ്സൈ​റ്റോ ആ​രോ​ഗ്യ സേ​തു ആ​പ്പോ വ​ഴി ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.
വാ​ക്സി​ന്‍ ന​ല്‍​കു​ന്ന
സ്വ​കാ​ര്യ ‌ ആ​ശു​പ​ത്രി​ക​ള്‍
പ​യ്യ​ന്നൂ​ര്‍ അ​നാ​മ​യ ഹോ​സ്പി​റ്റ​ല്‍, പ​യ്യ​ന്നൂ​ര്‍ സ​ബാ ഹോ​സ്പി​റ്റ​ല്‍, പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, പ​യ്യ​ന്നൂ​ര്‍ ഐ ​ഫൗ​ണ്ടേ​ഷ​ന്‍, പ​ഴ​യ​ങ്ങാ​ടി ഡോ. ​ബീ​ബി​സ് ഹോ​സ്പി​റ്റ​ല്‍, പാ​പ്പി​നി​ശേ​രി എം​എം ഹോ​സ്പി​റ്റ​ല്‍, ത​ളി​പ്പ​റ​മ്പ് ലൂ​ര്‍​ദ് ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ മ​ദ​ര്‍ ആ​ൻ​ഡ് ചൈ​ല്‍​ഡ് ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ മാ​ധ​വ​റാ​വു സി​ന്ധ്യ ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സ്, ക​ണ്ണൂ​ര്‍ ജിം ​കെ​യ​ര്‍ ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ ധ​ന​ല​ക്ഷ്മി ഹോ​സ്പി​റ്റ​ല്‍, അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് , ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, ഇ​രി​ട്ടി അ​മ​ല ഹോ​സ്പി​റ്റ​ല്‍, ഇ​രി​ട്ടി സ്‌​കൈ സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ല്‍, ശ്രീ​ക​ണ്ഠ​പു​രം രാ​ജീ​വ് ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, ത​ല​ശേ​രി മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍, ത​ല​ശേ​രി ജോ​സ്ഗി​രി ഹോ​സ്പി​റ്റ​ല്‍.
വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പോ​കു​മ്പോ​ള്‍ ആ​ധാ​ര്‍ കാ​ര്‍​ഡോ അം​ഗീ​കൃ​ത ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡോ ക​രു​ത​ണം.
45 നും 59 ​നും ഇ​ട​യി​ലു​ള്ള​വ​ര്‍ ഒ​രു ര​ജി​സ്റ്റേ​ര്‍​ഡ് മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​ഷ​ണ​ര്‍ ഒ​പ്പി​ട്ട കോ​മോ​ര്‍​ബി​ഡി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.

Related posts

പഞ്ചായത്തുകൾ നിർദേശം കൈമാറി വിനോദസഞ്ചാരം ഗ്രാമങ്ങളിലേക്ക്‌

Aswathi Kottiyoor

ഈസ്റ്റർ, വിഷു പ്രമാണിച്ച് സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ ശനിയാഴ്‌ച മുതൽ വിതരണം ചെയ്യും…………

Aswathi Kottiyoor

ഇന്ന് വാ​ക്‌​സി​നേ​ഷ​ന്‍ 18-44 വ​യ​സി​ലെ മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തിന്

Aswathi Kottiyoor
WordPress Image Lightbox