25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • നാട്ടൊരുമയുടെ ‘പവറിൽ’ മാ​ട്ട​റ​യി​ൽ സോ​ളാ​ർ​വേ​ലി
kannur

നാട്ടൊരുമയുടെ ‘പവറിൽ’ മാ​ട്ട​റ​യി​ൽ സോ​ളാ​ർ​വേ​ലി

മാ​ട്ട​റ വാ​ർ​ഡ് അ​തി​ർ​ത്തി​യി​ലെ സോ​ളാ​ർ വേ​ലി ഇ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങും. സോ​ളാ​ർ​വേ​ലി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തി​നെ തു​ട​ർ​ന്ന് കാ​ട്ടാ​ന​ക്കൂ​ട്ടം ക​ർ​ണാ​ട​ക വ​ന​ത്തി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി വ​ൻ നാ​ശ​ന​ഷ്ടം വി​ത​യ്ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സ​രു​ൺ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് വേ​ലി​യു​ടെ വ​ശ​ങ്ങ​ളി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു കി​ലോ​മീ​റ്റ​റോ​ളം വേ​ലി പു​ന​ക്ര​മീ​ക​രി​ച്ച​ത്.

പൊ​ട്ടി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം പു​തി​യ ലൈ​ൻ ഉ​പ​യോ​ഗി​ച്ചു. ഇ​ന്ന് സോ​ളാ​ർ പാ​ന​ൽ ഘ​ടി​പ്പി​ച്ച് ബാ​റ്റ​റി ക​ണ​ക്ഷ​ൻ കൊ​ടു​ക്കു​ന്ന​തോ​ടെ നീ​ണ്ട ഇ​ട​വേ​യ്ള​ക്കു​ശേ​ഷം സോ​ളാ​ർ​വേ​ലി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും. ഇ​തോ​ടെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് അ​റു​തി​യാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ. വ്യാ​പ​ക​മാ​യി കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന വ​ഴി​യി​ൽ പ്ര​ത്യേ​കം ലൈ​ൻ സ്ഥാ​പി​ച്ച് ഹാ​ഗിം​ഗ് ഫെ​ൻ​സിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ആ​ന​യി​റ​ക്ക​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും. മൂ​ന്നാം ഘ​ട്ട​ത്തി​ൽ വ​നാ​തി​ർ​ത്തി​യി​ൽ പ​ത്തു മീ​റ്റ​ർ ഇ​ട​വി​ട്ട് തേ​നീ​ച്ച​പ്പെ​ട്ടി​ക​ളും 30 മീ​റ്റ​ർ ഇ​ട​വി​ട്ട് വി​ള​ക്കു​ക​ളും സ്ഥാ​പി​ക്കും. ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക.

കാ​ട്ടാ​ന​ക​ൾ​ക്കെ​തി​രേ തൃ​ശൂ​ർ മൈ​ലാ​ടും​പാ​റ​യി​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച പ​ദ്ധ​തി​യാ​ണ് വ​നാ​തി​ർ​ത്തി​യി​ലെ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ. ഇ​റ്റാ​ലി​യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട തേ​നീ​ച്ച​ക​ളെ​യാ​ണ് വ​ള​ർ​ത്തു​ക. തേ​നീ​ച്ച​യു​ടെ മൂ​ള​ൽ കേ​ൾ​ക്കു​ന്ന ആ​ന​ക​ൾ ആ ​ഭാ​ഗ​ത്തേ​ക്ക്‌ വ​രി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
തേ​നീ​ച്ച​പ്പെ​ട്ടി​ക​ൾ സ്ഥാ​പി​ക്കും​മു​മ്പ് ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ട്ട സം​ഘം സ​ന്ദ​ർ​ശി​ക്കു​മെ​ന്നും സ​രു​ൺ തോ​മ​സ് പ​റ​ഞ്ഞു. വേ​ലി പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് സ​രു​ൺ തോ​മ​സ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സ​ജി​ത്ത്, വാ​ച്ച​ർ​മാ​രാ​യ രാ​ജേ​ന്ദ്ര​ൻ, അ​ജീ​ഷ്, നാ​ട്ടു​കാ​രാ​യ ജോ​ബി വ​ട​ക്കേ​മു​റി, ജി​ജോ വ​യ​ലി​ൽ കൊ​ല്ലാ​ട്ട്, ജി​ന്‍റോ ചു​ങ്ക​ത്ത്, ഷീ​ജ​സ് കോ​യി​പ്പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 99.85 ശതമാനം വിജയവുമായി കണ്ണൂര്‍ ജില്ല ഒന്നാമത്

Aswathi Kottiyoor

റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം 22 മു​ത​ൽ

Aswathi Kottiyoor

നാടെങ്ങും പരക്കും ‘മുല്ലക്കൊടി’യുടെ സൗരഭ്യം

Aswathi Kottiyoor
WordPress Image Lightbox