27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • വോട്ടര്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരായ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതിയില്‍
Kerala

വോട്ടര്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരായ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതിയില്‍

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്ന വിവാദ നിയമം ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ഹര്‍ജിക്കാരന്‍.

നിയമം ഭരണഘടനാവിരുദ്ധവും തുല്യതയ്ക്കും സ്വകാര്യതയ്ക്കും ഉള്ള അവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. വോട്ടര്‍ ഐഡി കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ കഴിഞ്ഞ ശീതകാല സമ്മേളനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത്.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചര്‍ച്ച പോലും കൂടാതെയാണ് ഇരുസഭകളും ബില്ല് പാസാക്കിയത്. തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് കമീഷനാണ് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്ന ആശയം മുന്നോട്ടുവെച്ചത്. പുതിയ നിയമപ്രകാരം വോട്ടര്‍ രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് വോട്ടറായി രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നവരോട് തിരിച്ചറിയലിനെന്ന പേരില്‍ ആധാര്‍ ആവശ്യപ്പെടാം.

വ്യാജ വോട്ടര്‍മാരെ നീക്കുന്നതിനും ഒന്നിലേറെ വോട്ടര്‍ പട്ടികകളില്‍ പേര് ഉള്‍പ്പെടുന്നത് തടയന്നതിനുമാണ് ഈ നടപടിയെന്നാണ് സര്‍ക്കാര്‍ വാദം.

Related posts

അനധികൃത മദ്യവിൽപ്പന നടത്തിയ പാൽച്ചുരം സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു.

Aswathi Kottiyoor

4 പാലങ്ങൾ പൂർത്തിയായി

Aswathi Kottiyoor

നയനയുടെ മരണം: പൊലീസിന്റെ കൂടുതൽ വീഴ്ചകൾ പുറത്ത്

Aswathi Kottiyoor
WordPress Image Lightbox