24.1 C
Iritty, IN
October 5, 2023
  • Home
  • kannur
  • തെരഞ്ഞെടുപ്പ്: പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം
kannur

തെരഞ്ഞെടുപ്പ്: പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പരാതികള്‍ അറിയിക്കാന്‍ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. തെരഞ്ഞെടുപ്പ് ദിവസം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. ഓരോ മണ്ഡലത്തിലും ചാര്‍ജ് ഓഫീസര്‍മാര്‍, അവര്‍ക്ക് കീഴില്‍ രണ്ട് വീതം ഉദ്യോഗസ്ഥര്‍ എന്നിവരെ നിയമിച്ചിരുന്നു. എഡിഎം ഇ പി മേഴ്സിയാണ് കണ്‍ട്രോള്‍ റൂമിന്റെ നോഡല്‍ ഓഫീസര്‍. കലക്ടറേറ്റ് ഇന്‍സ്പെക്ഷന്‍ വിഭാഗം സീനിയര്‍ സൂപ്രണ്ട് ബി അഫ്സല്‍ (പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്), പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ ബാലഗോപാലന്‍ (ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍), എയര്‍പോര്‍ട്ട് എല്‍ എ തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ (ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്പ്), സ്യൂട്ട് സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് സി എം ലതാദേവി (മട്ടന്നൂര്‍, പേരാവൂര്‍) എന്നിവരാണ് ചാര്‍ജ് ഓഫീസര്‍മാര്‍. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അതത് മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥരെയാണ് അറിയിക്കേണ്ടത്.

Related posts

കണ്ണൂർ ജില്ലയിൽ വിജയശതമാനം 90.14,

എം​സി​എം​സി അ​പേ​ക്ഷ​ക​ള്‍; സ​മ​യ​ക്ര​മം പാ​ലി​ക്ക​ണം

𝓐𝓷𝓾 𝓴 𝓳

ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 19 കേ​ന്ദ്ര​ങ്ങ​ളി​ല്‍

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox