26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • പോസ്റ്റല്‍ വോട്ട് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഏപ്രില്‍ 3ന്‌ കൂടി വോട്ട് ചെയ്യാം
kannur

പോസ്റ്റല്‍ വോട്ട് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഏപ്രില്‍ 3ന്‌ കൂടി വോട്ട് ചെയ്യാം

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിയുള്ള ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കായി ഓരോ മണ്ഡലത്തിലും ഒരുക്കിയ പോസ്റ്റല്‍ വോട്ട് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ഏപ്രില്‍ 3ന്‌ കൂടി വോട്ട് ചെയ്യാം. രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് വോട്ടിംഗ് സമയം. ഫോറം 12ല്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് അപേക്ഷ നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് വോട്ടര്‍ ലിസ്റ്റില്‍ പേരുള്ള മണ്ഡലത്തിലെ ഈ കേന്ദ്രത്തിലെത്തി വോട്ട് ചെയ്യാം.

പയ്യന്നൂര്‍ ബ്ലോക്ക് ഓഫീസ് ഓഡിറ്റോറിയം (പയ്യന്നൂര്‍), കല്ല്യാശ്ശേരി കെപിആര്‍ ഗോപാലന്‍ സ്മാരക എച്ച്എസ്എസ് (കല്ല്യാശ്ശേരി), തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് (തളിപ്പറമ്പ്), ഇരിക്കൂര്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് (ഇരിക്കൂര്‍), ജിഎച്ച്എസ്എസ് പള്ളിക്കുന്ന് (അഴീക്കോട്), കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ (കണ്ണൂര്‍), എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ ചാല (ധര്‍മ്മടം), തലശ്ശേരി സബ് കലക്ടര്‍ ഓഫീസ്, കോര്‍ട്ട് ഹാള്‍ (തലശ്ശേരി), കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ (കൂത്തുപറമ്പ്), മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (മട്ടന്നൂര്‍), ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (പേരാവൂര്‍) എന്നിവിടങ്ങളിലാണ് മണ്ഡലംതല ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്

Related posts

ദേ​ശീ​യ​പാ​ത; ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി പത്തിന് വ്യാ​പാ​രി​ക​ളു​ടെ നി​ൽ​പ്പുസ​മ​രം

Aswathi Kottiyoor

മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലെ രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ആ​ക്ര​മണം;ക​ണ്ണൂ​ർ ഡി​എ​ഫ്ഒ ‌ഓ​ഫീ​സി​നു​മു​ന്നി​ൽ അ​ഞ്ചി​ന് ക​ർ​ഷ​ക പ്ര​തി​ഷേ​ധം

Aswathi Kottiyoor

ആറളം ഫാമിൽ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നു

Aswathi Kottiyoor
WordPress Image Lightbox