26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • പോ​സ്റ്റ​ല്‍ വോ​ട്ട്: ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ തു​ട​ങ്ങി
kannur

പോ​സ്റ്റ​ല്‍ വോ​ട്ട്: ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ തു​ട​ങ്ങി

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ളിം​ഗ് ഡ്യൂ​ട്ടി​യു​ള്ള ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വ​ഴി വോ​ട്ട് ചെ​യ്യാ​ന്‍ ഓ​രോ മ​ണ്ഡ​ല​ത്തി​ലും പ്ര​ത്യേ​ക ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ തു​ട​ങ്ങി. നാ​ളെ വ​രെ​യാ​ണ് ഈ ​കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ഫോ​റം 12 ല്‍ ​ബ​ന്ധ​പ്പെ​ട്ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കു​ന്ന​വ​ര്‍​ക്ക് വോ​ട്ട​ര്‍ ലി​സ്റ്റി​ല്‍ പേ​രു​ള്ള മ​ണ്ഡ​ല​ത്തി​ലെ ഈ ​കേ​ന്ദ്ര​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യാം.പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് ഓ​ഫീ​സ് ഓ​ഡി​റ്റോ​റി​യം (പ​യ്യ​ന്നൂ​ര്‍), ക​ല്യാ​ശേ​രി കെ​പി​ആ​ര്‍ ഗോ​പാ​ല​ന്‍ സ്മാ​ര​ക എ​ച്ച്എ​സ്എ​സ് (ക​ല്യാ​ശേ​രി), ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് (ത​ളി​പ്പ​റ​മ്പ്), ഇ​രി​ക്കൂ​ര്‍ ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ് (ഇ​രി​ക്കൂ​ര്‍), ജി​എ​ച്ച്എ​സ്എ​സ് പ​ള്ളി​ക്കു​ന്ന്(​അ​ഴീ​ക്കോ​ട്), ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ (ക​ണ്ണൂ​ര്‍), എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍ ചാ​ല (ധ​ര്‍​മ​ടം), ത​ല​ശേ​രി സ​ബ് ക​ള​ക്ട​ര്‍ ഓ​ഫീ​സ്, കോ​ര്‍​ട്ട് ഹാ​ള്‍ (ത​ല​ശേ​രി), കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍ (കൂ​ത്തു​പ​റ​മ്പ്), മ​ട്ട​ന്നൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ (മ​ട്ട​ന്നൂ​ര്‍), ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​മ​യൂ​ണി​റ്റി ഹാ​ള്‍ (പേ​രാ​വൂ​ര്‍) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ണ്ഡ​ലം​ത​ല ഫെ​സി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

Related posts

ക​ണ്ണൂ​ര്‍ ഗ​വ. ആ​യു​ര്‍​വേ​ദ കോ​ള​ജ് ‌ സെ​ക്ക​ന്‍​ഡ​റി ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​ർ

Aswathi Kottiyoor

കോ​വി​ഡ് വ്യാ​പ​നം; വാക്സിനെടുക്കാം, ആശങ്കയകറ്റാം

Aswathi Kottiyoor

ആറളം ഫാം റബർ തോട്ടവും കാട്ടാനക്കൂട്ടം നശിപ്പിക്കുന്നു; നോക്കുകുത്തിയായി വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox