സ്വർണ വില വീണ്ടും മുന്നോട്ട്. ഇന്ന് മാത്രം പവന് 480 രൂപയും ഗ്രാമിന് 60 രൂപയാണ് വർധിച്ചത്. പവന് 33,800 രൂപയിലും ഗ്രാമിന് 4,225 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ കനത്ത വില വർധനവുണ്ടാകുന്നത്. വ്യാഴാഴ്ച പവന് 440 രൂപ കൂടിയിരുന്നു. രണ്ടു ദിവസത്തിനിടെ പവന് കൂടിയത് 920 രൂപയാണ്.