25.1 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ്; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്….
Thiruvanandapuram

കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ്; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്….

തിരുവനന്തപുരം: കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പ്; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു. ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ഒന്നാംഘട്ട രോഗ വ്യാപനവും മരണങ്ങളും പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും വരാന്‍ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പും അനുബന്ധ പ്രവര്‍ത്തങ്ങളും രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഡിഎംഒ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ശരിയായ രീതിയില്‍ (വായും മൂക്കും മൂടുന്ന വിധത്തില്‍) മാസ്‌ക് ധരിക്കുവാനും സാമൂഹിക അകലം പാലിക്കുവാനും, കൈകള്‍ ഇടയ്ക്കിടെ ശുചീകരിക്കുവാനും ശ്രദ്ധിക്കണം. മാസ്‌ക് മുഖത്തുനിന്നും താഴ്ത്തി ആരെയും അഭിമുഖീകരിക്കുകയോ സംസാരിക്കുകയോ ചെയ്യരുത്. പനി, ചുമ, ജലദോഷം, തൊണ്ടവേദന, മണവും രുചിയും അറിയാത്ത അവസ്ഥ, ശരീരവേദന എന്നിവയുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുത്.
ജാഥകളും പൊതുയോഗങ്ങളും കര്‍ശനമായി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു മാത്രമേ നടത്താവൂ. പൊതുയോഗങ്ങളും കുടുംബ യോഗങ്ങളും അടച്ചിട്ട മുറികളില്‍ നടത്താതെ തുറസ്സായ സ്ഥലങ്ങളില്‍ വച്ച് നടത്തേണ്ടതാണ്. ക്വാറന്റൈനിലുള്ള വീടുകളിലും കൊവിഡ് രോഗികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, ഗുരുതര രോഗബാധിതര്‍ എന്നിവരുടെ വീടുകളിലും പ്രചാരണം നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊവിഡ് പരിശോധന സംവിധാനങ്ങളും വാക്സിനേഷന്‍ സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഡി എം ഒ നിര്‍ദ്ദേശിച്ചു.

Related posts

തിരഞ്ഞെടുപ്പിന്റെ പേരിൽ ഹയർ സെക്കന്ററി, എസ് എസ് എൽ സി പരീക്ഷ  മാറ്റി വെക്കാൻ നീക്കം…

Aswathi Kottiyoor

പ്ലസ് വൺ: ട്രയൽ അലോട്ട്‌മെന്റ് ഫലം നാളെ…

Aswathi Kottiyoor

സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ..

Aswathi Kottiyoor
WordPress Image Lightbox