23.6 C
Iritty, IN
October 3, 2023
  • Home
  • Thiruvanandapuram
  • തിരഞ്ഞെടുപ്പിന്റെ പേരിൽ ഹയർ സെക്കന്ററി, എസ് എസ് എൽ സി പരീക്ഷ  മാറ്റി വെക്കാൻ നീക്കം…
Thiruvanandapuram

തിരഞ്ഞെടുപ്പിന്റെ പേരിൽ ഹയർ സെക്കന്ററി, എസ് എസ് എൽ സി പരീക്ഷ  മാറ്റി വെക്കാൻ നീക്കം…

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ പേരിൽ ഹയർ സെക്കന്ററി എസ് എസ് എൽ സി പരീക്ഷ  മാറ്റി വെക്കാൻ നീക്കം. പരീക്ഷകൾ മാറ്റി വെക്കണമെന്ന  കെ.എസ്.ടി.എ യുടെ ആവശ്യം പരിഗണിച്ചാണ്  നീക്കമെന്നാണ്  സൂചന. മാർച്ച്‌ 17 ന് ആരംഭിക്കാൻ തീരുമാനിച്ച എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റാനാണ് നീക്കം നടത്തുന്നത്. ഏപ്രിൽ മെയ്‌ മാസങ്ങളിലെ കൊടും ചൂടിലേക്ക് പരീക്ഷകൾ മാറ്റി വെക്കുന്നത് അശാസ്ത്രീയമാണെന്ന്  അധ്യാപകരും രക്ഷിതാക്കളും പറയുന്നു. കോവിഡ് വ്യാപനത്തിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പേരിലാണ് മാറ്റം. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ വർധിക്കാനുള്ള സാഹചര്യവും ഏപ്രിൽ മെയ്‌ മാസങ്ങളിലെ കനത്ത ചൂടും ചൂണ്ടിക്കാട്ടി പരീക്ഷകൾ മാറ്റുന്നതിനെ വിമർശിക്കുകയാണ് അധ്യാപകർ.

Related posts

സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പം: വിഴിഞ്ഞത്ത് ആരുടെയും പാർപ്പിടവും ജീവനോപാധിയും നഷ്‌ടമാകില്ലെന്ന് മുഖ്യമന്ത്രി.

𝓐𝓷𝓾 𝓴 𝓳

967 സ്കൂളുകളിൽ നാളെ മുതൽ വാക്സിനേഷൻ; സ്കൂളുകളിൽ ഇന്ന് പിടിഎ

𝓐𝓷𝓾 𝓴 𝓳

റെക്കോർഡ് ഭൂരിപക്ഷവുമായി കെ.കെ ശൈലജ നിയമസഭയിലേക്ക്….

WordPress Image Lightbox