24.8 C
Iritty, IN
September 23, 2023
  • Home
  • kannur
  • ചെറുപുഴ പഞ്ചായത്തിലെ കാനംവയലിൽ അയൽവാസികൾ തമ്മിൽ തർക്കം; ഒരാൾ വെടിയേറ്റു മരിച്ചു………..
kannur

ചെറുപുഴ പഞ്ചായത്തിലെ കാനംവയലിൽ അയൽവാസികൾ തമ്മിൽ തർക്കം; ഒരാൾ വെടിയേറ്റു മരിച്ചു………..

ചെറുപുഴ: ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ കാനംവയൽ ചേന്നാട്ടു കൊല്ലിയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ വെടിയേറ്റു മരിച്ചു. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം.കൊങ്ങോലയിൽ ബേബി (50)യാണ് വെടിയേറ്റ് മരിച്ചത്. അയൽവാസിയായ വാടാതുരുത്തേൽ ടോമിയാണ് വെടിവെച്ചതെന്ന് സമീപവാസികൾ പറഞ്ഞു. ചെറുപുഴ സിഐ കെ. ഉണ്ണികൃഷ്ണൻ്റെ നേത്യത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതി മദ്യപിക്കുന്നത് ചോദ്യം ചെയ്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയുണ്ട്.

ബേബിയുടെ മൃതദേഹം ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതിയ്ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലൈസൻസുള്ള തോക്കുകൾ പോലീസ് സ്റ്റേഷനുകളിൽ ഹാജരാക്കിയിരിക്കുകയാണ്. അതിനാൽ കള്ളത്തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. മലയോര മേഖലയിൽ കള്ള തോക്കുകൾ വ്യാപകമാണെന്ന് പരാതി ഉയർന്നിരുന്നു. ചെറുപുഴ, പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇതു സംബന്ധിച്ച കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.

Related posts

കോ​വി​ഡ്: സി,ഡി കാ​റ്റ​ഗ​റി​യി​ല്‍ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ച്ചു

𝓐𝓷𝓾 𝓴 𝓳

കൊവിഡ് മരണ സർട്ടിഫിക്കറ്റിലെ പിശകുകൾ തിരുത്താൻ അക്ഷയക്ക് നിർദേശം

𝓐𝓷𝓾 𝓴 𝓳

*ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സോഷ്യൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സംയുക്തമായി ഇരട്ടി നഗരവനം ശുചീകരിച്ചു*

WordPress Image Lightbox